പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് മെയ് 29 ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും.
അത്യാധുനിക വന്ദേ ഭാരത് എക്‌സ്പ്രസ് ഈ മേഖലയിലെ ജനങ്ങൾക്ക് വേഗത്തിലും സുഖത്തിലും യാത്ര ചെയ്യാനുള്ള വഴിയൊരുക്കും . ഇത് മേഖലയിലെ വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഗുവാഹത്തിയെ ന്യൂ ജൽപായ്ഗുരിയുമായി ബന്ധിപ്പിക്കുന്നത്, രണ്ട് സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു മണിക്കൂർ യാത്രാ സമയം ലാഭിക്കാൻ ട്രെയിൻ സഹായിക്കും. വന്ദേ ഭാരത് 5 മണിക്കൂർ 30 മിനിറ്റിനുള്ളിൽ എത്തിച്ചേരുമ്പോൾ , നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ അതേ യാത്ര പൂർത്തിയാക്കാൻ 6 മണിക്കൂർ 30 മിനിറ്റ് എടുക്കും.
പുതുതായി വൈദ്യുതീകരിച്ച വിഭാഗങ്ങളുടെ 182 കിലോമീറ്റർ റൂട്ടും പ്രധാനമന്ത്രി സമർപ്പിക്കും. ഉയർന്ന വേഗതയിൽ ഓടുന്ന ട്രെയിനുകൾക്കൊപ്പം മലിനീകരണ രഹിത ഗതാഗതവും ട്രെയിനുകളുടെ പ്രവർത്തന സമയം കുറയ്ക്കാനും ഇത് സഹായിക്കും. ഇലക്‌ട്രിക് എൻജിനിൽ ഓടുന്ന ട്രെയിനുകൾക്ക് മേഘാലയയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയും ഇത് തുറക്കും.