മുതിര്‍ന്ന പൗരന്മാര്‍ക്കും (രാഷ്ട്രീയ വയോശ്രീ യോജനയ്ക്ക് കീഴില്‍-ആര്‍.വി.വൈ.) ദിവ്യാംഗര്‍ക്കും (എ.ഡി.ഐ.പി പദ്ധതി) ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന ബഹൃത്തായ വിതരണ ക്യാമ്പില്‍ വച്ച് സഹായ ഉപകരണങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഫെബ്രുവരി 29ന് വിതരണം ചെയ്യും.
പങ്കെടുക്കുന്ന ഗുണഭോക്താക്കളുടെ, അപേക്ഷകരുടെ വിതരണം ചെയ്യുന്ന ഉപകരണങ്ങളുടെ മൂല്യത്തിന്റെയൊക്കെ അടിസ്ഥാനത്തില്‍ ഇത് രാജ്യത്ത് ഇന്നുവരെ സംഘടിപ്പിച്ച ഏറ്റവും വലിയ വിതരണ ക്യാമ്പാണ്.
ഈ ബൃഹത്തായ ക്യാമ്പില്‍ വിവിധ തരത്തില്‍പ്പെട്ട 56,000ലധികം സഹായ ഉപകരണങ്ങള്‍ സൗജന്യമായി 26,000 ലധികം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യും. ഈ ഉപകരണങ്ങളുടെയും മറ്റും വില 19 കോടിയിലേറെ വരും.
ഈ സഹായക ഉപകരണ വിതരണത്തിലൂടെ മുതിര്‍ന്ന പൗരന്മാരുടെയും ദിവ്യാംഗരുടെയും ദൈനംദിന ജീവിതത്തിനും സാമൂഹിക-സാമ്പത്തികവികസനത്തിനും സഹായം നല്‍കുകയെന്നതാണ് ലക്ഷ്യം.