പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2022 ജനുവരി 17 ന് രാത്രി 8 മണിക്ക് ആഗോള സാമ്പത്തിക ഫോറത്തിന്റെ ദാവോസ് സമ്മേളന ത്തിൽ " ലോകത്തിന്റെ സ്ഥിതിയെ " കുറിച്ച് പ്രത്യേക പ്രസംഗം നടത്തും.
2022 ജനുവരി 17 മുതൽ 21 വരെ വെർച്വലായിട്ടാണ് പരിപാടി നടക്കുക. ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ , യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുവ വോൺ ഡെർ ലെയ്ൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിംഗ് തുടങ്ങി നിരവധി രാഷ്ട്രത്തലവന്മാർ പരിപാടിയെ അഭിസംബോധന ചെയ്യും. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന നിർണായക വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുകയും അവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചർച്ച ചെയ്യുന്ന പ്രമുഖ വ്യവസായ പ്രമുഖർ, അന്താരാഷ്ട്ര സംഘടനകൾ, സിവിൽ സമൂഹം എന്നിവരുടെ പങ്കാളിത്തത്തിനും പരിപാടി സാക്ഷ്യം വഹിക്കും.