പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ജൂൺ 16 ന് വൈകുന്നേരം 4 മണിയോടെ വിവടെക്കിന്റെ അഞ്ചാം പതിപ്പിൽ മുഖ്യ പ്രഭാഷണം നടത്തും. വിവടെക് 2021 ൽ മുഖ്യ പ്രഭാഷണം നടത്താൻ പ്രധാനമന്ത്രിയെ വിശിഷ്ടാതിഥിയായിട്ടാണ്
ക്ഷണിച്ചിട്ടുള്ളത്.
ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ / എംപിമാർ എന്നിവരാണ് ചടങ്ങിൽ പങ്കെടുക്കുന്ന മറ്റ് പ്രമുഖർ. കോർപ്പറേറ്റ് പ്രമുഖന്മാരായ ആപ്പിൾ സി ഇഒ ടിം കുക്ക്, ഫേസ്ബുക്ക് ചെയർമാനും സിഇഒയുമായ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് തുടങ്ങിയവരും പങ്കെടുക്കും.
2016 മുതൽ എല്ലാ വർഷവും പാരീസിൽ നടക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ ഡിജിറ്റൽ, സ്റ്റാർട്ടപ്പ് പരിപാടി കളിലൊന്നാണ് വിവടെക്. ഇത് ഒരു പ്രമുഖ പരസ്യ, വിപണന കമ്പനിയായ പബ്ലിസിസ് ഗ്രൂപ്പും , പ്രമുഖ ഫ്രഞ്ച് മീഡിയ ഗ്രൂപ്പായ ലെസ എക്കോസും സംയുക്തമായിട്ടാണ് സംഘടിപ്പിക്കുന്നതു. ടെക്നോളജി നവീകരണത്തിലും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലുമുള്ള പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന വേദിയാണിത്. കൂടാതെ പ്രദർശനങ്ങൾ , അവാർഡുകൾ, പാനൽ ചർച്ചകൾ, സ്റ്റാർട്ടപ്പ് മത്സരങ്ങൾ എന്നിവ പരിപാടിയിൽ ഉൾപ്പെടുന്നു. വിവടെക്കിന്റെ അഞ്ചാം പതിപ്പാണ് 2021 ജൂൺ 16-19 തീയതികളിൽ നടക്കുക