ദി എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ടിഇആര്‍ഐ) ലോക സുസ്ഥിരവികസന ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തും. 2022 ഫെബ്രുവരി 16ന് (നാളെ) വൈകിട്ട് ആറ് മണിക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്.
ടിഇആര്‍ഐയുടെ സുപ്രധാന വാര്‍ഷിക പരിപാടിയാണു ലോക സുസ്ഥിരവികസന ഉച്ചകോടി. 'അതിജീവനശേഷിയുള്ള ഒരു ഗ്രഹത്തിലേക്ക്: സുസ്ഥിരവും നിഷ്പക്ഷവുമായ ഭാവി ഉറപ്പാക്കല്‍' എന്നതാണ് ഇക്കൊല്ലം ഉച്ചകോടിയുടെ പ്രമേയം. കാലാവസ്ഥാവ്യതിയാനം, സുസ്ഥിര ഉല്‍പ്പാദനം, ഊര്‍ജപരിവര്‍ത്തനം, ആഗോളതലത്തില്‍ പൊതുവിഭവങ്ങളുടെ സുരക്ഷ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ചചെയ്യും.
ഫെബ്രുവരി 16ന് ആരംഭിക്കുന്ന ത്രിദിന ഉച്ചകോടിയില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് പ്രസിഡന്റ് ലൂയിസ് അബിനാദര്‍, ഗയാന സഹകരണ റിപ്പബ്ലിക് പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി, യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന ജെ മുഹമ്മദ്, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ തുടങ്ങി 120 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.