ദേശീയ അന്തരീക്ഷ പഠനകോണ്‍ക്ലേവില്‍ 2021 ജനുവരി 4ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തും. 'ദേശീയ ആണവോര്‍ജ്ജ ടൈംസ്‌കെയിലും' ഭാരതീയ നിര്‍ദേശക ദ്രവ്യയും' അദ്ദേഹം നാടിന് സമര്‍പ്പിക്കുകയും ദേശീയ പരിസ്ഥിതി സ്റ്റാന്‍ഡാര്‍ഡ് ലബോറട്ടറിയുടെ തറക്കല്ലിടുകയും ചെയ്യും. കേന്ദ്ര മന്ത്രി ഡോ: ഹര്‍ഷവര്‍ദ്ധനും തദ്ദവസരത്തില്‍ സംബന്ധിക്കും.
ദേശീയ ആണവോര്‍ജ്ജ ടൈംസ്‌കെയില്‍ 2.8 നാനോ സെക്കണ്ടിൻ്റെ കൃത്യതയോടെ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിശ്ചയിക്കും. ഭാരതീയ നിര്‍ദ്ദേശക് ദ്രവ്യ പരിശോധനയെ സഹായിക്കുകയും ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിനനൃസരിച്ച് ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള ലാബേറട്ടറികളുടെ കഴിവ് ഉറപ്പാക്കുകയും ചെയ്യും. ദേശീയ പരിസ്ഥിതി സ്റ്റാന്‍ഡാര്‍ഡ് ലാബോറട്ടറി അന്തരീക്ഷവായുവിൻ്റെ സര്‍ട്ടിഫിക്കേഷനിലെ സ്വാശ്രയത്വത്തിനെയും വ്യവസായവികിരണ നിരീക്ഷണ ഉപകരണത്തിനെ സഹായിക്കുകയും ചെയ്യും.
കോണ്‍ക്ലേവിനെക്കുറിച്ച്:
ദേശീയ അന്തരീക്ഷ പഠന കോണ്‍ക്ലേവ് 2020 സി.എസ്.ഐ.ആര്‍ -ദേശീയ ഫിസിക്കല്‍ ലബോറട്ടറി ഒരുമിച്ചാണ് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കുന്നത്. തുടക്കം കുറിച്ചതിൻ്റെ 75-ാം വര്‍ഷത്തിലേക്ക് ഇത് കടക്കുകയാണ്.