പടിഞ്ഞാറന്‍ സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ 306 കിലോമീറ്റര്‍ നീളമുള്ള ന്യൂ റെവാരി-ന്യൂ മാദാര്‍ സെക്ഷന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനുവരി 7 ന് രാജ്യത്തിന് സമര്‍പ്പിക്കും.
ഈ മാസം ഏഴിന് രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം. ന്യൂ അതേലിയില്‍ നിന്ന് ന്യൂ കിഷന്‍ഗഢ് വരെ സര്‍വീസ് നടത്തുന്ന 1.5 കി മീ നീളമുള്ള, ഇലക്ട്രിക് ട്രാക്ഷനോടു കൂടിയ ലോകത്തെ ആദ്യ ഡബിള്‍ സ്റ്റാക്ക് ലോംഗ് ഹോള്‍ കണ്ടെയ്‌നര്‍് ട്രെയിനും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും.
പടിഞ്ഞാറന്‍ സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ ന്യൂ റെവാരി- ന്യൂ മാദാര്‍ ഭാഗം ഹരിയാന, (മഹേന്ദ്രഗഢ്, റെവാരി ജില്ലകളില്‍ നിന്ന് ഏകദേശം 79 കിലോ മീറ്റര്‍), രാജസ്ഥാന്‍ (ജയ്പൂര്‍, അജ്മീര്‍, സിഖാര്‍, നഗൗര്‍, ആല്‍വാര്‍ ജില്ലകളില്‍ നിന്ന് ഏകദേശം 227 കിലോമീറ്റര്‍) എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ പുതുതായി നിര്‍മിച്ച 9 ഡി.എഫ്.സി സ്റ്റേഷനുകളുണ്ട്.
രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളിലെ റെവാരി, മാനേസര്‍, നര്‍നൗള്‍, ഫുലേര, കിഷന്‍ഗഢ്് പ്രദേശങ്ങള്‍ക്ക് ഈ ഇടനാഴി ഉപകാരപ്രദമാകും. ഒപ്പം കത്വാസിലെ കോണ്‍കോറിന്റെ കണ്ടെയ്‌നര്‍ ഡിപ്പോയുടെ ഉപയോഗം കൂടുതല്‍ ഫലപ്രദമാകുകയും ചെയ്യും. ഗുജറാത്തിലെ കണ്ട്‌ല, പിപാവാവ്, മുന്ദ്ര, ദഹേജ് എന്നിവയുടെ പശ്ചിമ പ്രദേശങ്ങള്‍ക്ക് മികച്ച രീതിയിലുള്ള കണക്ടിവിറ്റിയും ഈ ഭാഗം ഉറപ്പു വരുത്തുന്നു.
ഡബിള്‍ സ്റ്റാക്ക് ലോംഗ് ഹോള്‍ കണ്ടെയ്നര്‍ ട്രെയിന്‍ പരമാവധി സാമഗ്രികള്‍ കയറ്റാനുള്ള സൗകര്യത്തോട് കൂടിയതാകും. നിലവില്‍ ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ സേവനം നടത്തുന്ന ട്രെയിനുകളുടെ നാലിരട്ടി കണ്ടെയ്‌നര്‍ യൂണിറ്റുകള്‍ ഇതിന് വഹിക്കാനാകും.