പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2022 മെയ് 25 ന് വൈകിട്ട് 7 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.
രാജ്യത്ത് കായിക സംസ്കാരം വളർത്തിയെടുക്കുന്നതിലും കായികരംഗത്തേക്ക് യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാനമന്ത്രി വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. വളർന്നുവരുന്ന കായികതാരങ്ങളെ പിന്തുണയ്ക്കുന്നതിനായി ഗവണ്മെന്റ് വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുകയും രാജ്യത്തെ കായിക ആവാസ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് സംഘടിപ്പിക്കുന്നത് ഈ ദിശയിലുള്ള മറ്റൊരു ചുവടുവയ്പ്പാണ്.
ഈ വർഷം, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ മൂന്നാം പതിപ്പ് ഉത്തർപ്രദേശിൽ മെയ് 25 മുതൽ ജൂൺ 3 വരെ നടക്കും. വാരാണസി , ഗോരഖ്പൂർ, ലഖ്‌നൗ, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലാണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 21 കായിക ഇനങ്ങളിൽ മത്സരിക്കുന്ന 200 ലധികം സർവകലാശാലകളിൽ നിന്നുള്ള 4750 കായികതാരങ്ങളുടെ പങ്കാളിത്തത്തിന് ഗെയിംസ് സാക്ഷ്യം വഹിക്കും. ഗെയിംസിന്റെ സമാപന ചടങ്ങ് ജൂൺ മൂന്നിന് വാരാണസിയിൽ നടക്കും.
ഉത്തർപ്രദേശിലെ സംസ്ഥാന മൃഗമായ ചതുപ്പ് മാനിനെ (ബാരസിംഗ) പ്രതിനിധീകരിക്കുന്ന ജിതു എന്നാണ് ഗെയിംസിന്റെ ചിഹ്നം.