Quoteചര്‍ച്ച ചെയ്യുന്ന പ്രധാന മേഖലകള്‍: ഭൂമി, വൈദ്യുതി, കുടിവെള്ളം, ആരോഗ്യം, സ്‌കൂള്‍ വിദ്യാഭ്യാസം
Quoteസൈബര്‍ സുരക്ഷ, വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കും ജില്ലകള്‍ക്കുമുള്ള പദ്ധതി, പദ്ധതികള്‍ യുക്തിസഹമാക്കല്‍, നവയുഗ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ പ്രത്യേക സെഷനുകള്‍ നടക്കും.
Quoteസംസ്ഥാനങ്ങളില്‍ നിന്നുള്ള മികച്ച സമ്പ്രദായങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും
Quoteഇത് മൂന്നാമത്തെ സമ്മേളനമാണ്. ആദ്യത്തേത് 2022 ജൂണില്‍ ധര്‍മ്മശാലയിലും രണ്ടാമത്തേത് 2023 ജനുവരിയില്‍ ഡല്‍ഹിയിലും നടന്നു.

2023 ഡിസംബര്‍ 28, 29 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തില്‍് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. ഇത് മൂന്നാമത്തെ സമ്മേളനമാണ്. ആദ്യത്തേത് 2022 ജൂണില്‍ ധര്‍മ്മശാലയിലും രണ്ടാമത്തേത് 2023 ജനുവരിയില്‍ ഡല്‍ഹിയിലും നടന്നു.

സഹകരണ ഫെഡറലിസമെന്ന ആശയം പ്രാവര്‍ത്തികമാക്കുക എന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മിലുള്ള പങ്കാളിത്ത ഭരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം ഡിസംബര്‍ 27 മുതല്‍ 29 വരെ നടക്കും.

മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിനിധികള്‍, ചീഫ് സെക്രട്ടറിമാര്‍, എല്ലാ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ 200-ലധികം ആളുകള്‍ പങ്കെടുക്കും. ഗവണ്‍മെന്റ് ഇടപെടലുകളുടെ പ്രവര്‍ത്തന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെ ഗ്രാമീണ, നഗര ജനതകള്‍ക്കു മെച്ചപ്പെട്ട ജീവിത നിലവാരം കൈവരിക്കുന്നതിനുള്ള സഹകരണ പ്രവര്‍ത്തനത്തിന് ഇത് അടിത്തറയിടും.

ഈ വര്‍ഷത്തെ ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം 'ജീവിതം സുഗമമാക്കുക' എന്നതായിരിക്കും. സംസ്ഥാനങ്ങളുമായി സഹകരിച്ച് യോജിച്ച പ്രവര്‍ത്തനത്തിനുള്ള പൊതുവികസന അജണ്ടയും രൂപരേഖയും തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും സമ്മേളനം ഊന്നല്‍ നല്‍കും.

ക്ഷേമ പദ്ധതികള്‍ നേടിയെടുക്കുക എളുപ്പമാക്കുന്നതിനും സേവന വിതരണത്തിലെ ഗുണനിലവാരത്തിനും പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട്, സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അഞ്ച് ഉപവിഷയങ്ങള്‍ ഭൂമിയും സ്വത്തും, വൈദ്യുതി, കുടിവെള്ളം, ആരോഗ്യം, സ്‌കൂള്‍ വിദ്യാഭ്യാസം എന്നിവയായിരിക്കും. ഇവ കൂടാതെ, സൈബര്‍ സുരക്ഷ: ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍, എഐയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകളും ജില്ലകളും: യഥാര്‍ഥ കഥകള്‍, സംസ്ഥാനങ്ങളുടെ പങ്ക്: പദ്ധതികള്‍ യുക്തിസഹമാക്കലും സ്വയംഭരണ സ്ഥാപനങ്ങളും മൂലധന ചെലവ് വര്‍ദ്ധിപ്പിക്കലും, ഭരണത്തില്‍ എ.ഐ.: വെല്ലുവിളികളും അവസരങ്ങളും എന്നീ വിഷയങ്ങളില്‍ പ്രത്യേക സെഷനുകളും നടക്കും.
ഇവ കൂടാതെ, മയക്കുമരുന്നിന് അടിപ്പെട്ടതില്‍നിന്നു മോചിപ്പിക്കലും പുനരധിവാസവും, അമൃത് സരോവര്‍, വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കലും ബ്രാന്‍ഡിങ്ങും സംസ്ഥാനങ്ങളുടെ പങ്കും, കൂടാതെ പിഎം വിശ്വകര്‍മ യോജനയും പിഎം സ്വനിഥിയും എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. ഓരോ പ്രമേയത്തിനു കീഴിലും സംസ്ഥാനങ്ങളില്‍നിന്നോ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നോ ഉള്ള മികച്ച സമ്പ്രദായങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്ത് നേടിയ വിജയം ആവര്‍ത്തിക്കാനോ അവരുടെ സ്വന്തം ആവശ്യങ്ങള്‍ക്കനുസരിച്ച് വിദഗ്ധമായി പ്രവര്‍ത്തിക്കാനോ കഴിയും.

 

  • krishangopal sharma Bjp December 18, 2024

    नमो नमो 🙏 जय भाजपा 🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
  • krishangopal sharma Bjp December 18, 2024

    नमो नमो 🙏 जय भाजपा 🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
  • krishangopal sharma Bjp December 18, 2024

    नमो नमो 🙏 जय भाजपा 🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
  • DEVENDRA SHAH February 25, 2024

    'Today women are succeeding in all phases of life,' Modi in Mann ki Baat ahead of Women's day
  • Ajay Chourasia February 25, 2024

    vande bharat
  • Ajay Chourasia February 25, 2024

    vande bharat
  • Kiran jain February 25, 2024

    vande bharat
  • Kiran jain February 25, 2024

    vande bharat
  • Dhajendra Khari February 20, 2024

    ओहदे और बड़प्पन का अभिमान कभी भी नहीं करना चाहिये, क्योंकि मोर के पंखों का बोझ ही उसे उड़ने नहीं देता है।
  • Dhajendra Khari February 19, 2024

    विश्व के सबसे लोकप्रिय राजनेता, राष्ट्र उत्थान के लिए दिन-रात परिश्रम कर रहे भारत के यशस्वी प्रधानमंत्री श्री नरेन्द्र मोदी जी का हार्दिक स्वागत, वंदन एवं अभिनंदन।
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Centre announces $1 bn fund for creators' economy ahead of WAVES summit

Media Coverage

Centre announces $1 bn fund for creators' economy ahead of WAVES summit
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 14
March 14, 2025

Appreciation for Viksit Bharat: PM Modi’s Leadership Redefines Progress and Prosperity