ഐ സി ടി അധിഷ്ഠിത കാര്യക്ഷമ ഭരണ നിര്‍വഹണവും പദ്ധതികള്‍ യഥാസമയ നടപ്പാക്കലും സംബന്ധിച്ച പ്രഗതി ആശയവിനിമയത്തില്‍ ജനുവരി 22 ന് പ്രധാനമന്ത്രി അധ്യക്ഷനാകും. മുമ്പു നടന്ന 31 പ്രഗതി ആശയവിനിമയങ്ങളില്‍ 12 ലക്ഷം കോടി മൂല്യമുള്ള പദ്ധതികള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു.
2019-ലെ അവസാനത്തെ പ്രഗതി സമ്മേളനത്തില്‍ 16 സംസ്ഥാനങ്ങളും ജമ്മു, കശ്മീര്‍ കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട 61, 000 കോടിയുടെ 9 പദ്ധതികളാണ് ചര്‍ച്ചക്കെടുത്തത്.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പരാതികള്‍, ദേശീയ കാര്‍ഷിക വിപണിയും, അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പോലെ നിരവധി പദ്ധതികളാണ് ചര്‍ച്ചയില്‍ വന്നത്.
സംയോജിതവും സംവാദാത്മകവുമായ വേദി എന്ന നിലയില്‍ 2015ല്‍ പ്രഗതിയില്‍ വിവിധോദ്ദേശ്യ ബഹു മാതൃകാ ഗവേണന്‍സ് വേദി പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. സാധാരണക്കാരുടെ പരാതികള്‍ കേള്‍ക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം. കേന്ദ്ര ഗവണ്‍മെന്റിന്റെയും വിവിധ സംസ്ഥാന ഗവണ്‍മെന്റുകളുടെയും പ്രധാന പരിപാടികളും പദ്ധതികളും ഇതിനൊപ്പം വിലയിരുത്തുകയും ചെയ്യുന്നു.