ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. നവംബര്‍ 21 (ശനിയാഴ്ച) 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പരിപാടി. ചടങ്ങില്‍ 2600-ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി/ഡിപ്ലോമ സമ്മാനിക്കും.
45 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുന്ന മോണോക്രിസ്റ്റലൈന്‍ സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് പാനല്‍ പ്ലാന്റ്, ജലസാങ്കേതികവിദ്യ മികവിന്റെ കേന്ദ്രം എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയിലെ 'ഇന്നൊവേഷന് ആന്റ് ഇന്‍കുബേഷന്‍ സെന്റര്‍ – ടെക്നോളജി ബിസിനസ് ഇന്‍കുബേഷന്‍', 'ട്രാന്സ്ലേഷന് റിസര്‍ച്ച് സെന്റര്‍', 'സ്പോര്‍ട്സ് കോംപ്ലക്സ്' എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.