PM Modi flags off Indian Railways’ first #MakeInIndia 12,000 HP electric locomotive in Bihar’s Madhepura district
I am glad that the people of Bihar have shown the spirit of oneness for the Swachhta campaign, says the PM Modi
We are taking forward Mahatma Gandhi's ideals through Swachhagraha movement: PM Modi
In the last one week, more than 8,50,000 toilets have been constructed in Bihar, this is a great achievement: PM Modi in Motihari
Villages built along the Ganga coast are being freed from open defecation on a priority basis: PM
The demand for LPG has risen because of the emphasis on clean fuel and the success of the #UjjwalaYojana : PM Modi
By building a toilet, a woman has found respect and safety & health parameters have also shown a marked increase: PM

ബീഹാറിലെ മോത്തിഹാരിയില്‍ ഇന്ന് നടന്ന സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. മഹാത്മാ ഗാന്ധി നയിച്ച ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.

പ്രധാനമന്ത്രി നിരവധി സുപ്രധാന വികസന പദ്ധതികള്‍ക്കും തദവസരത്തില്‍ തുടക്കം കുറിച്ചു. ജലവിതരണ, ശുചിത്വ രംഗത്ത് മോത്തിജീല്‍ പദ്ധതി, ബേട്ടിയാ നഗര്‍ പരിഷദ് ജലവിതരണ പദ്ധതി, നാല് ഗംഗാ പദ്ധതികളായ പറ്റ്‌നയിലെ സെയ്ദ്പൂര്‍ സ്യൂവേജ് ശൃംഖല, പഹരി സ്യൂവേജ് ശൃംഖല മേഖല 4, 5, പഹരി എസ്.റ്റി.പി. പദ്ധതി എന്നിവയ്ക്ക് തറക്കല്ലിട്ടുകൊണ്ടുള്ള ഫലകം പ്രധാനമന്ത്രി അനാവരണം ചെയ്തു.

റെയില്‍വേ രംഗത്ത് മുസാഫര്‍പൂര്‍ – സഗൗളി, സഗൗളി – വാത്മീകി നഗര്‍ എന്നീ റെയില്‍ പാതകളുടെ ഇരട്ടിപ്പിക്കലിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. മാഥേപുര ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറിയുടെ ഒന്നാം ഘട്ടം അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ആദ്യത്തെ പന്തീരായിരം കുതിരശക്തി ശേഷിയുള്ള ചരക്ക് ഇലക്ട്രിക് ലോക്കോമോട്ടീവിനും, ചമ്പാരന്‍ – ഹംസഫര്‍ എക്‌സ്പ്രസ്സിനും വീഡിയോ ലിങ് വഴി അദ്ദേഹം പച്ചക്കൊടി കാട്ടി.

ഔറംഗബാദ്, ബീഹാര്‍ – ജാര്‍ഖണ്ഡ് അതിര്‍ത്തി മേഖലയിലെ ദേശീയ പാത രണ്ടിലെ ഒരു റോഡിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. മോത്തിഹാരിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍.പി.ജി. ടെര്‍മിനല്‍, ഒരു പെട്രോളിയം ഓയില്‍ ല്യൂബ്, സഗൗളിയില്‍ എച്ച്.പി.സി.എല്ലിന്റെ ഒരു പാചകവാതക പ്ലാന്റ് എന്നിവയുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വ്വഹിച്ചു.

മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച സ്വഛഗ്രാഹികള്‍ക്കുള്ള പുരസ്‌ക്കാരവും അദ്ദേഹം സമ്മാനിച്ചു.

തദവസരത്തില്‍ ഉത്സാഹഭരിതരായ ജനാവലിയെ അഭിസംബോധന ചെയ്യവെ, ഒരു നൂറ്റാണ്ട് മുമ്പ് ചമ്പാരന്‍ സത്യഗ്രഹത്തിന് തുടക്കം കുറിച്ച ബഹുജന മുന്നേറ്റത്തിന്റെ അതേ ഉത്സാഹമാണ് മോത്തിഹാരിയില്‍ ഇന്നത്തെ അന്തരീക്ഷത്തില്‍ ദൃശ്യമാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സത്യഗ്രഹം മുതല്‍ സ്വഛ്ഗ്രഹം വരെയുള്ള ഈ യാത്രയില്‍ ബീഹാറിലെ ജനങ്ങള്‍ നയിക്കാനുള്ള തങ്ങളുടെ കഴിവ് പ്രകടമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബീഹാറില്‍ ശൗചാലയ നിര്‍മ്മാണത്തില്‍ പ്രശംസാര്‍ഹമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ക്ക് സംസ്ഥാനത്തെ ജനങ്ങളെയും, സംസ്ഥാന ഗവണ്‍മെന്റിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ശുചിത്വ ഭാരത ദൗത്യമായാലും, അഴിമതിക്കെതിരെയുള്ള പോരാട്ടമായാലും, പൗരന്മാര്‍ക്കുള്ള സൗകര്യങ്ങളുടെ വികസനത്തിലായാലും, സംസ്ഥാന ഗവണ്‍മെന്റിനോട് തോളോട് തോള്‍ ചേര്‍ന്നാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് തുടക്കം കുറിച്ച 6,600 കോടിയോളം രൂപയ്ക്കുള്ള പദ്ധതികള്‍ മേഖലയുടെയും, സംസ്ഥാനത്തിന്റെയും വികസനത്തില്‍ വലിയ സംഭാവന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മോത്തിഹാരിയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ മോത്തിജീല്‍ പദ്ധതിയുടെ പുനരുജ്ജീവനം അദ്ദേഹം എടുത്ത് പറഞ്ഞു. ഗംഗാ നദിയില്‍ നിന്നും മലിനജലം കരയിലേയ്ക്ക് കയറുന്നത് തടയാന്‍ 3,000 കോടിയിലധികം രൂപയ്ക്കുള്ള 11 പദ്ധതികള്‍ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടുണ്ട്. ഉജ്ജ്വല യോജന മുഖേനയുള്ള പാചക വാതക കണക്ഷന്റെ പ്രയോജനം ബീഹാറിലെ ഏകദേശം 50 ലക്ഷത്തോളം സ്ത്രീകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇന്ന് തുടക്കമിട്ട എല്‍.പി.ജി.

പെട്രോളിയം പദ്ധതികളെ കുറിച്ച് പരാമര്‍ശിക്കവെ, കിഴക്കന്‍ ഇന്ത്യയെ രാജ്യത്തിന്റെ വളര്‍ച്ചാ യന്ത്രമാക്കി വികസിപ്പിക്കാനുള്ള വിശാലമായ വീക്ഷണത്തിന്റെ ഭാഗമാണ് ഇവയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ഇന്ത്യയില്‍ നിര്‍മ്മിക്കൂ’ പദ്ധതിയുടെ ഉത്തമ ഉദാഹരണവും, മേഖലയിലെ ഒരു സുപ്രധാന തൊഴില്‍ സ്രോതസുമാണ് മാഥേപുര ലോക്കോമോട്ടീവ് ഫാക്ടറിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് പുറത്തിറക്കിയ പന്തീരായിരം കുതിരശക്തി ശേഷിയുള്ള എഞ്ചിനുകള്‍ ചരക്ക് ട്രെയിനുകളുടെ വേഗം ഗണ്യമായി വര്‍ദ്ധിപ്പിക്കും. 2007 ല്‍ അനുമതി ലഭിച്ച്, മൂന്ന് വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ജനങ്ങളുടെ സഹായത്തോടെ തങ്ങളുടെ എല്ലാ ദൗത്യങ്ങളും, നിശ്ചയദാര്‍ഢ്യങ്ങളും നിറവേറ്റാന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ശുചിത്വ രംഗത്തെ നേട്ടങ്ങളെ കുറിച്ച് സംസാരിക്കവെ, ശുചീകരണത്തിന്റെ വ്യാപ്തി 2014 ലെ 40 ശതമാനത്തില്‍ നിന്ന്, 80 ശതമാനമായി ഇന്ന് വികസിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശൗചാലയ നിര്‍മ്മാണം സാമൂഹിക അസമത്വങ്ങള്‍ അവസാനിപ്പിക്കുന്നതിന് പുറമെ സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിനും, വനിതാ ശാക്തീകരണത്തിനും വഴിയൊരുക്കുന്ന ഉപാധി കൂടിയായി മാറിയിട്ടുണ്ടെന്ന് അദ്ദഹേം പറഞ്ഞു. ശുചിത്വ ഭാരത യജ്ഞമെന്ന ബഹുജന പ്രസ്ഥാനം 21-ാം നൂറ്റാണ്ടില്‍ ലോകത്തൊരിടത്തും സമാനതകളില്ലാത്ത പ്രതിഭാസമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ശുചിത്വത്തിനായുള്ള നിശ്ചയദാര്‍ഢ്യം സംശുദ്ധവും, ശുചിത്വമുള്ളതുമായ ഇന്ത്യയുടെ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ക്കുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിച്ചു.

 

Click here to read PM's speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi