തീവ്രവാദ വിരുദ്ധത, ഇടതുപക്ഷ തീവ്രവാദം, തീരദേശ സുരക്ഷ എന്നിവയുൾപ്പെടെ ദേശീയ സുരക്ഷയുടെ നിർണായക ഘടകങ്ങൾ ചർച്ചയാകും
പോലീസിംഗും ആഭ്യന്തര സുരക്ഷാ കാര്യങ്ങളും സംബന്ധിച്ച പ്രൊഫഷണൽ രീതികളും പ്രവർത്തനങ്ങളും ചർച്ച ചെയ്യുകയും പങ്കിടുകയും ചെയ്യും

ഒഡീഷയിലെ ഭുവനേശ്വറിലെ ലോക്‌സേവാ ഭവനിലുള്ള സ്റ്റേറ്റ് കൺവെൻഷൻ സെൻ്ററിൽ നവംബർ 30 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെ / ഇൻസ്‌പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ കോൺഫറൻസ് 2024ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.

2024 നവംബർ 29 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ത്രിദിന കോൺഫറൻസിൽ തീവ്രവാദം, ഇടതുപക്ഷ തീവ്രവാദം, തീരദേശ സുരക്ഷ, പുതിയ ക്രിമിനൽ നിയമങ്ങൾ, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ദേശീയ സുരക്ഷയുടെ നിർണായക ഘടകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഉൾപ്പെടും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും സമ്മേളനത്തിൽ സമ്മാനിക്കും.

രാജ്യത്തെ മുതിർന്ന പോലീസ് പ്രൊഫഷണലുകൾക്കും സുരക്ഷാ അഡ്മിനിസ്‌ട്രേറ്റർമാർക്കും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾക്കൊപ്പം ഇന്ത്യയിൽ പോലീസ് നേരിടുന്ന വിവിധ പ്രവർത്തന, അടിസ്ഥാന സൗകര്യ, ക്ഷേമ സംബന്ധമായ പ്രശ്‌നങ്ങളും സ്വതന്ത്രമായി ചർച്ച ചെയ്യുന്നതിനും സംവാദം നടത്തുന്നതിനും കോൺഫറൻസ്  വേദിയൊരുക്കും. ആഭ്യന്തര സുരക്ഷാ ഭീഷണികൾക്ക് പുറമെ കുറ്റകൃത്യ നിയന്ത്രണവും ക്രമസമാധാന പരിപാലനവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രൊഫഷണൽ രീതികളും പ്രക്രിയകളും രൂപപ്പെടുത്തുന്നതും പങ്കിടുന്നതും ചർച്ചകളിൽ ഉൾപ്പെടും.

ഡിജിപി സമ്മേളനത്തിൽ പ്രധാനമന്ത്രി എപ്പോഴും അഗാധമായ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ചർച്ചകളിൽ ഉയരുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുക മാത്രമല്ല, തുറന്നതും അനൗപചാരികവുമായ ചർച്ചകളുടെ അന്തരീക്ഷം പരിപോഷിപ്പിക്കുകയും ചെയ്യുന്നു, ഇത് പുതിയ ആശയങ്ങളുടെ ഉരുത്തിരിയലിന്  അവസരമൊരുക്കുന്നു. ഈ വർഷം, സമ്മേളനത്തിൽ ചില പുതിയ സവിശേഷതകളും ചേർത്തിട്ടുണ്ട്. യോഗ സെഷനിലൂടെ ആരംഭിക്കുകയും, ബിസിനസ് സെഷൻ, ബ്രേക്ക്-ഔട്ട് സെഷനുകൾ, തീമാറ്റിക് ഡൈനിംഗ് ടേബിളുകൾ തുടങ്ങിയവയിലൂടെ ദിവസം മുഴുവൻ ഫലപ്രദമായി വിനിയോഗിക്കപ്പെടുകയും ചെയ്യുന്നു. പോലീസിംഗിലും ആഭ്യന്തര സുരക്ഷാ കാര്യങ്ങളിലുമായി രാജ്യത്തെ ബാധിക്കുന്ന നിർണായകമായ വിഷയങ്ങളിൽ തങ്ങളുടെ കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള വിലപ്പെട്ട അവസരവും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്നു.

2014 മുതൽ രാജ്യത്തുടനീളം വാർഷിക ഡിജിഎസ്പി/ഐജിഎസ്പി സമ്മേളനം സംഘടിപ്പിക്കാൻ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചുവരുന്നു. ഗുവാഹത്തി (അസം), റാൻ ഓഫ് കച്ച് (ഗുജറാത്ത്), ഹൈദരാബാദ് (തെലങ്കാന), ടെക്കൻപൂർ (ഗ്വാളിയോർ, മധ്യപ്രദേശ്), സ്റ്റാച്യു ഓഫ് യൂണിറ്റി (കെവാദിയ, ഗുജറാത്ത്), പൂനെ (മഹാരാഷ്ട്ര), ലഖ്‌നൗ (ഉത്തർപ്രദേശ്), ന്യൂഡൽഹി, ജയ്പൂർ (രാജസ്ഥാൻ) എന്നിവിടങ്ങളിൽ സമ്മേളനങ്ങൾ നടന്നു. ഈ പാരമ്പര്യം തുടർന്നുകൊണ്ട്, 59-ാമത് DGsP/IGsP കോൺഫറൻസ് 2024 ഭുവനേശ്വറിൽ (ഒഡീഷ) സംഘടിപ്പിക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സംസ്ഥാന മന്ത്രിമാർ (ആഭ്യന്തരകാര്യം), സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഡിജിപി, കേന്ദ്ര പോലീസ് ഓർഗനൈസേഷൻ മേധാവികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s coffee exports zoom 45% to record $1.68 billion in 2024 on high global prices, demand

Media Coverage

India’s coffee exports zoom 45% to record $1.68 billion in 2024 on high global prices, demand
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 4
January 04, 2025

Empowering by Transforming Lives: PM Modi’s Commitment to Delivery on Promises