പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക സാമ്പത്തിക ഫോറത്തിലെ ദാവോസ് ഡയലോഗിനെ നാളെ (2021 ജനുവരി 28 ന്)വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും. ലോകമെമ്പാടുമുള്ള 400 ലധികം വ്യവസായ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. നാലാം വ്യാവസായിക വിപ്ലവത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കും – മാനവികതയുടെ നന്മയ്ക്കായി സാങ്കേതികവിദ്യയുടെ ഉപയോഗം . പരിപാടിയിൽ പ്രധാനമന്ത്രി സിഇഒമാരുമായും സംവദിക്കും.
COVID- ന് ശേഷമുള്ള ലോകത്ത് ലോക സാമ്പത്തിക ഫോറത്തിന്റെ 'ഗ്രേറ്റ് റീസെറ്റ് ഇനിഷ്യറ്റീവ് 'ന്റെ സമാരംഭവും ദാവോസ് ഡയലോഗ് കാര്യപരിപാടിയിൽ ഉൾപ്പെടും