രാജസ്ഥാനില്‍ 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്ര സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും
റോഡുകള്‍, റെയില്‍വേ, സൗരോര്‍ജം, ഊര്‍ജ പ്രക്ഷേപണം, കുടിവെള്ളം, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ സുപ്രധാന മേഖലകളിലുള്ള പദ്ധതികൾ ഉൾപ്പെടുന്നു
രാജസ്ഥാനിലെ അടിസ്ഥാനസൗകര്യ സംവിധാനങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനും വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള പ്രധാനമന്ത്രിയുടെ അശ്രാന്ത പരിശ്രമങ്ങള്‍ക്ക് അടിവരയിടുന്നതാണ് ഈ പദ്ധതികളുടെ സമാരംഭം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 16ന് രാവിലെ 11ന് 'വികസിത് ഭാരത് വികസിത് രാജസ്ഥാന്‍' പരിപാടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്യും. ചടങ്ങില്‍ 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്ര സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. റോഡുകള്‍, റെയില്‍വേ, സൗരോര്‍ജം, ഊര്‍ജ പ്രക്ഷേപണം, കുടിവെള്ളം, പെട്രോളിയം, പ്രകൃതി വാതകം എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന മേഖലകള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും.

എട്ടുവരി ഡൽഹി-മുംബൈ ഗ്രീൻ ഫീൽഡ് അലൈൻമെന്റിന്റെ (NE-4) ബയോൺലി-ജലായ് റോഡ് മുതൽ മുയി വില്ലേജ് വരെയുള്ള ഭാഗം; ഹർദിയോഗഞ്ച് ഗ്രാമം മുതൽ മെജ് നദി വരെയുള്ള ഭാഗം; തക്ലി മുതൽ രാജസ്ഥാൻ/മധ്യപ്രദേശ് അതിർത്തിവരെയുള്ള ഭാഗം എന്നീ മൂന്ന് പാക്കേജുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ ഭാഗങ്ങൾ മേഖലയിൽ വേഗമേറിയതും മെച്ചപ്പെട്ടതുമായ സമ്പർക്കസൗകര്യം ഉറപ്പാക്കും. ഈ ഭാഗങ്ങളില്‍ വന്യജീവികളുടെ തടസ്സമില്ലാത്ത സഞ്ചാരം സുഗമമാക്കുന്നതിന് ജീവജാലങ്ങൾക്കായുള്ള അടിപ്പാതയും മേൽപ്പാതയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, വന്യജീവികളിലെ ആഘാതം കുറയ്ക്കുന്നതിന് ശബ്ദശല്യം ഒഴിവാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എൻഎച്ച്-48-ന്റെ ചിറ്റോർഗഢ്-ഉദയ്പൂർ ഹൈവേ സെക്ഷനെ  കായ ഗ്രാമത്തിൽ എൻഎച്ച്-48ലെ ഉദയ്പൂർ-ഷാംലാജി സെക്ഷനുമായി ബന്ധിപ്പിക്കുന്ന ആറുവരി ഗ്രീൻഫീൽഡ് ഉദയ്പൂർ ബൈപാസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉദയ്പൂര്‍ നഗരത്തിലെ തിരക്ക് കുറയ്ക്കാന്‍ ഈ ബൈപാസ് സഹായിക്കും. രാജസ്ഥാനിലെ ഝുൻഝുനു, ആബു റോഡ്, ടോങ്ക് ജില്ലകളിലെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന മറ്റ് വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

മേഖലയിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം രാജസ്ഥാനിലെ 2300 കോടി രൂപയുടെ എട്ട് സുപ്രധാന റെയിൽവേ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. രാജ്യത്തിന് സമർപ്പിക്കുന്ന റെയിൽ പദ്ധതികളിൽ ജോധ്പൂർ-റായ് കാ ബാഗ്-മെർത്ത റോഡ്-ബിക്കാനീർ സെക്ഷൻ (277 കി.മീ); ജോധ്പൂർ-ഫലോഡി സെക്ഷൻ (136 കി.മീ); ബിക്കാനീർ-രതൻഗഢ്-സദുൽപൂർ-രെവാരി സെക്ഷൻ (375 കി.മീ) എന്നിവ ഉൾപ്പെടെയുള്ള റെയിൽവേ പാതകളുടെ വൈദ്യുതീകരണത്തിനുള്ള വിവിധ പദ്ധതികൾ ഉൾപ്പെടുന്നു. ‘ഖാതീപുര റെയിൽവേ സ്റ്റേഷനും’ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ജയ്പൂരിന്റെ ഉപഗ്രഹ സ്റ്റേഷനായാണ് ഈ റെയിൽവേ സ്റ്റേഷൻ വികസിപ്പിച്ചിരിക്കുന്നത്. ട്രെയിനുകൾക്ക് പുറപ്പെടാനും യാത്ര അവസാനിപ്പിക്കാനും കഴിയുന്ന 'ടെർമിനൽ സൗകര്യം' ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി തറക്കല്ലിടുന്ന റെയിൽ പദ്ധതികളിൽ ഭഗത് കി കോതിയിൽ (ജോധ്പൂർ) വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ അറ്റകുറ്റപ്പണി സൗകര്യം; ഖാതീപുരയിൽ (ജയ്പൂർ) വന്ദേ ഭാരത്, എൽഎച്ച്ബി തുടങ്ങിയ എല്ലാത്തരം റേക്കുകളുടെയും പരിപാലനം; ഹനുമാൻഗഢിൽ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായി കോച്ച് പരിപാലന സമുച്ചയത്തിന്റെ നിർമ്മാണം; ബാന്ദികുയി മുതൽ ആഗ്ര ഫോർട്ട് വരെയുള്ള റെയിൽ പാത ഇരട്ടിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു. റെയിൽ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കൽ, സുരക്ഷാ നടപടികൾ വർധിപ്പിക്കൽ, സമ്പർക്കസൗകര്യം മെച്ചപ്പെടുത്തൽ, ചരക്കുഗതാഗതവും യാത്രാസൗകര്യവും കൂടുതൽ കാര്യക്ഷമമായി സുഗമമാക്കുക എന്നിവയാണ് റെയിൽവേ മേഖലയിലെ പദ്ധതികൾ ലക്ഷ്യമിടുന്നത്.

മേഖലയിലെ പുനരുപയോഗ ഊർജത്തിന്റെ ഉൽപ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി രാജസ്ഥാനിൽ 5300 കോടി രൂപയുടെ സുപ്രധാന സോളാർ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ ബാർസിംഗ്സർ താപവൈദ്യുത നിലയത്തിന് സമീപം സ്ഥാപിക്കുന്ന 300 മെഗാവാട്ട് സൗരോർജ പദ്ധതിയായ എൻഎൽസിഐഎൽ ബാർസിംഗ്സർ സൗരോർജ പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. `ആത്മനിർഭർ ഭാരതി’ന് അനുസൃതമായി ഇന്ത്യയിൽ നിർമ്മിക്കുന്ന ഉയർന്ന കാര്യക്ഷമതയുള്ള ബൈഫേഷ്യൽ മൊഡ്യൂളുകളോട് കൂടിയ അത്യാധുനിക സാങ്കേതിക വിദ്യയോടെയാണ് സൗരോർജ പദ്ധതി സജ്ജീകരിക്കുന്നത്. രാജസ്ഥാനിലെ ബിക്കാനീറിൽ വികസിപ്പിച്ചെടുക്കുന്ന സിപിഎസ്‌യു സ്കീം ഫേസ്-2 (ട്രാഞ്ച് -III) പ്രകാരം എൻഎച്ച്പിസി ലിമിറ്റഡിന്റെ 300 മെഗാവാട്ട് സൗരോർജ പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. രാജസ്ഥാനിലെ ബിക്കാനീറിൽ വികസിപ്പിച്ച 300 മെഗാവാട്ട് എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് നോഖ്ര സോളാർ പിവി പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. സൗരോർജ പദ്ധതികൾ ഹരിത വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളൽ ഒഴിവാക്കാൻ  സഹായിക്കുകയും പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനു കാരണമാകുകയും ചെയ്യും.

രാജസ്ഥാനില്‍ വൈദ്യുതി പ്രസരണ മേഖലയിലെ 2100 കോടിയിലധികം രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. രാജസ്ഥാനിലെ സൗരോര്‍ജ്ജമേഖലകളില്‍ നിന്ന് വൈദ്യുതി ഉടന്‍ തന്നെ മറ്റിടങ്ങളിലേക്ക് മാറ്റുകയെന്നതാണ് ഈ പദ്ധതികളുടെ ഉദ്ദേശം. അതിലൂടെ ഈ മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ്ജം ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ കഴിയും. ഘട്ടം-രണ്ട് ഭാഗം എ പ്രകാരം രാജസ്ഥാനിലെ (8.1 ജിഗാവാട്ട്) സൗരോര്‍ജ്ജ മേഖലകളില്‍ നിന്ന് വൈദ്യുതി ഉടന്‍ മാറ്റുന്നതിനുള്ള പ്രസരണ സംവിധാനം ശക്തിപ്പെടുത്തല്‍ പദ്ധതി; ഘട്ടം-2 ഭാഗം-ബി1 പ്രകാരം രാജസ്ഥാനിലെ (8.1 ജിഗാവാട്ട്) സൗരോര്‍ജ്ജ മേഖലകളില്‍ നിന്ന് വൈദ്യുതി ഉടന്‍ മാറ്റുന്നതിനുള്ള പ്രസരണ സംവിധാനം ശക്തിപ്പെടുത്തല്‍ പദ്ധതി; ബിക്കാനീര്‍ (പി.ജി), ഫത്തേഗഡ്-2, ഭദ്‌ല-2 എന്നിവിടങ്ങളിലെ ആര്‍.ഇ പദ്ധതികളിലേക്ക് ബന്ധിപ്പിക്കല്‍ നല്‍കുന്നതിനുള്ള പ്രസരണ സംവിധാനം എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

രാജസ്ഥാനില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള പദ്ധതികള്‍ ഉള്‍പ്പെടെ 2400 കോടി രൂപയുടെ വിവധ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. വ്യക്തിഗത ഗാര്‍ഹിക ടാപ്പ് കണക്ഷനുകളിലൂടെ രാജ്യത്തുടനീളം ശുദ്ധമായ കുടിവെള്ളം നല്‍കുന്നതിള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണമാണ് ഈ പദ്ധതികള്‍ സൂചിപ്പിക്കുന്നത്.

ജോധ്പൂരില്‍ ഇന്ത്യന്‍ ഓയിലിന്റെ എല്‍.പി.ജി ബോട്ടിലിംഗ് പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. പ്രവര്‍ത്തനത്തിനും സുരക്ഷയ്ക്കുമായി അത്യാധുനിക അടിസ്ഥാനസൗകര്യവും ഓട്ടോമേഷന്‍ സംവിധാനവുമുള്ള ഈ ബോട്ടിലിംഗ് പ്ലാന്റ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും മേഖലയിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ എല്‍.പി.ജി ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും.

രാജസ്ഥാന്റെ അടിസ്ഥാന സൗകര്യ മേഖലയെ മാറ്റിമറിക്കാനും വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ അശ്രാന്ത പരിശ്രമത്തിന് അടിവരയിടുന്നതാണ് രാജസ്ഥാനിലെ ഈ വികസന പദ്ധതികളുടെ സമാരംഭം.

ജയ്പൂരില്‍ നടക്കുന്ന പ്രധാന പരിപാടിക്കൊപ്പം രാജസ്ഥാനിലെ എല്ലാ ജില്ലകളിലുമായി 200 ഓളം സ്ഥലങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനവ്യാപകമായ പരിപാടികള്‍ വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കും. പരിപാടിയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി, രാജസ്ഥാന്‍ ഗവണ്‍മെന്റിലെ മറ്റ് മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പ്രാദേശിക തല പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Enrolment of women in Indian universities grew 26% in 2024: Report

Media Coverage

Enrolment of women in Indian universities grew 26% in 2024: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi to visit Mauritius from March 11-12, 2025
March 08, 2025

On the invitation of the Prime Minister of Mauritius, Dr Navinchandra Ramgoolam, Prime Minister, Shri Narendra Modi will pay a State Visit to Mauritius on March 11-12, 2025, to attend the National Day celebrations of Mauritius on 12th March as the Chief Guest. A contingent of Indian Defence Forces will participate in the celebrations along with a ship from the Indian Navy. Prime Minister last visited Mauritius in 2015.

During the visit, Prime Minister will call on the President of Mauritius, meet the Prime Minister, and hold meetings with senior dignitaries and leaders of political parties in Mauritius. Prime Minister will also interact with the members of the Indian-origin community, and inaugurate the Civil Service College and the Area Health Centre, both built with India’s grant assistance. A number of Memorandums of Understanding (MoUs) will be exchanged during the visit.

India and Mauritius share a close and special relationship rooted in shared historical, cultural and people to people ties. Further, Mauritius forms an important part of India’s Vision SAGAR, i.e., Security and growth for All in the Region.

The visit will reaffirm the strong and enduring bond between India and Mauritius and reinforce the shared commitment of both countries to enhance the bilateral relationship across all sectors.