പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2022 മെയ് 12-ന് ) രാവിലെ 10:30-ന് ഗുജറാത്തിലെ ബറൂച്ചിൽ 'ഉത്കർഷ് സമാരോഹിനെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും. ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ നാല് പ്രധാന പദ്ധതികളുടെ 100% പൂർത്തീകരണ ആഘോഷ പരിപാടി അടയാളപ്പെടുത്തും, ആവശ്യക്കാർക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം ലഭ്യമാക്കാൻ സഹായിക്കുന്ന പദ്ധതികളാണിവ.
വിധവകൾക്കും പ്രായമായവർക്കും നിരാലംബരായ പൗരന്മാർക്കും സഹായം നൽകുന്ന പദ്ധതികളുടെ പൂർണ്ണമായ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബറൂച്ചിലെ ജില്ലാ ഭരണകൂടം ഈ വർഷം ജനുവരി 1 മുതൽ മാർച്ച് 31 വരെ ‘ഉത്കർഷ് സംരംഭ ’ യജ്ഞം നടത്തി. ഗംഗാ സ്വരൂപ ആർത്തിക് സഹായ് യോജന, ഇന്ദിരാഗാന്ധി വൃദ്ധ് സഹായ് യോജന, നിരാധർ വൃദ്ധ് ആർത്തിക് സഹായ് യോജന, രാഷ്ട്രീയ കുടുംബ സഹായ യോജന എന്നീ നാല് പദ്ധതികളിലായി 12,854 ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട്.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി താലൂക്ക് അടിസ്ഥാനത്തിലുള്ള വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകൾ യജ്ഞത്തിനിടെ പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ വാർഡുകളിലും ഉത്കർഷ് ക്യാമ്പുകൾ സംഘടിപ്പിച്ചു, അതിൽ ആവശ്യമായ രേഖകൾ നൽകിയ അപേക്ഷകർക്ക് അപ്പോൾ തന്നെ അനുമതി നൽകി. പ്രചാരണം കൂടുതൽ സുഗമമാക്കുന്നതിന് ഉത്കർഷ് സഹായികൾക്കും പ്രോത്സാഹനങ്ങൾ നൽകി.