പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 7 ന് രാവിലെ 11 മണിക്ക് ശിക്ഷക് പർവിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കും. പരിപാടിയിൽ വിദ്യാഭ്യാസ മേഖലയിലെ ഒന്നിലധികം സുപ്രധാന സംരംഭങ്ങളും അദ്ദേഹം ആരംഭിക്കും.
ഇന്ത്യൻ ആംഗ്യഭാഷാ നിഘണ്ടു (ശ്രവണ വൈകല്യമുള്ളവർക്കുള്ള ഓഡിയോ, ടെക്സ്റ്റ് ഉൾച്ചേർത്ത ആംഗ്യഭാഷാ വീഡിയോ, യൂണിവേഴ്സൽ ഡിസൈൻ ഓഫ് ലേണിംഗിന് അനുസൃതമായി), സംസാരിക്കുന്ന പുസ്തകങ്ങൾ (കാഴ്ച വൈകല്യമുള്ളവർക്കുള്ള ഓഡിയോ പുസ്തകങ്ങൾ), സ്കൂൾ ഗുണനിലവാര ഉറപ്പ്, സിബിഎസ്ഇയുടെ മൂല്യനിർണ്ണയ ചട്ടക്കൂട്, നിപുൺ ഭാരത്, വിദ്യാഞ്ജലി പോർട്ടൽ എന്നിവയ്ക്കായുള്ള നിഷ്‌ഠ ടീച്ചേഴ്സ് പരിശീലന പരിപാടി (സ്കൂൾ വളണ്ടിയർമാർക്ക് വിദ്യാഭ്യാസ സന്നദ്ധപ്രവർത്തകർ/ ദാതാക്കൾ/ സിഎസ്ആർ സംഭാവന ചെയ്യുന്നവർക്ക് സൗകര്യം) മുതലായവ ഇവയിൽ ഉൾപ്പെടും.
"ഗുണനിലവാരവും സുസ്ഥിരവുമായ സ്കൂളുകൾ: ഇന്ത്യയിലെ സ്കൂളുകളിൽ നിന്നുള്ള പഠനങ്ങൾ" എന്നതാണ് അധ്യാപക ഉത്സവത്തിന്റെ പ്രമേയം.
എല്ലാ തലങ്ങളിലുമുള്ള വിദ്യാഭ്യാസത്തിന്റെ തുടർച്ച ഉറപ്പാക്കാൻ മാത്രമല്ല, രാജ്യത്തുടനീളമുള്ള സ്കൂളുകളിലെ ഗുണനിലവാരവും ഉൾക്കൊള്ളുന്ന രീതികളും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിനും നൂതനമായ രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ഉത്സവം സംഘടിപ്പിച്ചിട്ടുള്ളത്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും, സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും.