ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം ഒരു വർഷത്തെ പരിഷ്കാരങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ജൂലൈ 29 ) ന് രാജ്യത്തൊട്ടാകെയുള്ള വിദ്യാഭ്യാസ, നൈപുണ്യ വികസന മേഖലയിലെ നയ നിർമാതാക്കളെയും വിദ്യാർത്ഥികളെയും അധ്യാപകരെയും വീഡിയോ കോൺഫറൻസിംഗ് വഴി അഭിസംബോധന ചെയ്യും. വിദ്യാഭ്യാസ മേഖലയിൽ ഒന്നിലധികം സംരംഭങ്ങളും അദ്ദേഹം ആരംഭിക്കും.
പ്രധാനമന്ത്രി അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഉദ്‌ഘാടനം ചെയ്യും., അത് ഉന്നതവിദ്യാഭ്യാസത്തിലെ വിദ്യാർത്ഥികൾക്ക് ഒന്നിലധികം പ്രവേശന, എക്സിറ്റ് ഓപ്ഷനുകൾ നൽകും; പ്രാദേശിക ഭാഷകളിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് പ്രോഗ്രാമുകളും ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവൽക്കരണത്തിനുള്ള മാർഗ്ഗനിർദ്ദേശ ങ്ങളും അത് പ്രദാനം ചെയ്യും.
ഗ്രേഡ് 1 വിദ്യാർത്ഥികളെ സ്‌കൂൾ പ്രവേശനത്തിന് തയ്യാറെടുപ്പിക്കുന്നതിനുള്ള മൂന്ന് മാസത്തെ വിനോദാധിഷ്ഠിത മൊഡ്യൂളായ വിദ്യാ പ്രവേശും സമാരംഭിക്കും. ദ്വിതീയ തലത്തിൽ ഒരു വിഷയമായി ഇന്ത്യൻ ആംഗ്യഭാഷ; എൻസിആർടി രൂപകൽപ്പന ചെയ്ത അധ്യാപക പരിശീലനത്തിന്റെ സംയോജിത പ്രോഗ്രാം നിഷ്ഠ 2.0; സിബിഎസ്ഇ സ്കൂളുകളിലെ 3, 5, 8 ഗ്രേഡുകൾക്കായുള്ള യോഗ്യത അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ ചട്ടക്കൂടായ സഫൽ (പഠന നില വിശകലനം ചെയ്യുന്നതിനുള്ള ഘടനാപരമായ വിലയിരുത്തൽ); ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി സമർപ്പിച്ചിരിക്കുന്ന ഒരു വെബ്‌സൈറ്റും തുടങ്ങിയവയും പുതിയ സംരംഭങ്ങളിൽപ്പെടും.
കൂടാതെ, നാഷണൽ ഡിജിറ്റൽ എഡ്യൂക്കേഷൻ ആർക്കിടെക്ചർ (എൻഡിഇആർ), നാഷണൽ എഡ്യൂക്കേഷൻ ടെക്നോളജി ഫോറം (നെറ്റ്എഫ്) എന്നിവയുടെ സമാരംഭത്തിനും ഈ പരിപാടി സാക്ഷ്യം വഹിക്കും.
ഈ സംരംഭങ്ങൾ എൻഇപി 2020 ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തുകയും വിദ്യാഭ്യാസ മേഖലയെ കൂടുതൽ ഊർജ്ജസ്വലവും പ്രാപ്യവും ആക്കും.
പഠന [പ്രകൃതി മാറ്റുന്നതിനും വിദ്യാഭ്യാസം സമഗ്രമാക്കുന്നതിനും ആത്മനിർഭർ ഭാരതത്തിന് ശക്തമായ ഒരു അടിത്തറ പണിയുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശ തത്വശാസ്ത്രമാണ് എൻഇപി, 2020.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ വിദ്യാഭ്യാസ നയമാണിത്, 1986 ലെ മുപ്പത്തിനാലു വർഷം പഴക്കമുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻപിഇ) പകരം വയ്ക്കുന്നു. അഭിഗമ്യത, സമത, ഗുണനിലവാരം , പ്രാപ്തി, ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാന സ്തംഭങ്ങളിൽ നിർമ്മിച്ച ഈ നയം 2030 സുസ്ഥിര വികസനത്തിനായുള്ള അജണ്ട, സ്കൂൾ, കോളേജ് വിദ്യാഭ്യാസം കൂടുതൽ സമഗ്രവും വഴക്കമുള്ളതും മൾട്ടി ഡിസിപ്ലിനറിയും 21-ാം നൂറ്റാണ്ടിലെ ആവശ്യങ്ങൾക്ക് അനുയോജ്യമായതും ഓരോ വിദ്യാർത്ഥിയുടെയും അതുല്യമായ കഴിവുകൾ പുറത്തെടുക്കുന്നതിലൂടെയും ഇന്ത്യയെ ഊർജ്ജസ്വലമായ വിജ്ഞാന സമൂഹമായും ആഗോള വിജ്ഞാന വാൻ ശക്തിയായും മാറ്റാൻ ലക്ഷ്യമിടുന്നു.
നാളത്തെ ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കും.