ഗോഹട്ടി ഐ.ഐ.ടിയുടെ ബിരുദദാന ചടങ്ങിനെ 2020 സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച 12.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യും.
അസ്സം മുഖ്യമന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊക്രിയാല്‍ നിശാങ്ക്, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സജ്ഞയ് ദോത്രേ എന്നിവരും മറ്റ് വിശിഷ്ടാതിഥികളും പരിപാടിയില്‍ പങ്കെടുക്കും.
687 ബി.ടെക്, 637 എം.ടെക് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 1803 വിദ്യാര്‍ത്ഥികള്‍ക്കാണ് നാളെ ബിരുദം ലഭിക്കുന്നത്.