നവംബര്‍ 26ന് 80ാമത് ഓള്‍ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്‌സ് കോണ്‍ഫറന്‍സിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്യും.
1921ലാണ് ഓള്‍ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്‌സ് കോണ്‍ഫറന്‍സ് ആരംഭിച്ചത്. ഈ വര്‍ഷം കോണ്‍ഫറന്‍സിന്റെ ശതാബ്ദി ആഘോഷിക്കപ്പെടുകയാണ്. ശതാബ്ദി ആഘോഷിക്കുന്നതിനായി നവംബര്‍ 25നും 26നുമായി കോണ്‍ഫറന്‍സ് ഗുജറാത്തിലെ കെവാദിയയില്‍ നടത്തുകയാണ്. ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രമേയം 'നിയമ നിര്‍മാണവും ഭരണ നിര്‍വഹണവും നീതി നിര്‍വഹണവും തമ്മിലുള്ള ചേര്‍ച്ചയുള്ള ഏകോപനം- സജീവമായ ജനാധിപത്യത്തിന്റെ താക്കോല്‍' എന്നതാണ്.
നവംബര്‍ 25നു കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം ഇന്ത്യയുടെ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ശ്രീ. വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കറും കോണ്‍ഫറന്‍സ് ചെയര്‍മാനുമായ ശ്രീ. ഓം ബിര്‍ള, ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ. ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാണി എന്നിവര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.