തൊഴിൽ പ്രശ്‌നങ്ങളിലും തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ സമന്വയം സൃഷ്ടിക്കാൻ സമ്മേളനം സഹായിക്കും. നാളെ (2022 ഓഗസ്റ്റ് 25 ന് ) വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ എല്ലാ സംസ്ഥാനങ്ങളി ലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തൊഴിൽ മന്ത്രിമാരുടെ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യും. കേന്ദ്ര തൊഴിൽ, തൊഴിൽ മന്ത്രാലയമാണ് ഓഗസ്റ്റ് 25-26 തീയതികളിൽ ആന്ധ്രാ പ്രദേശിലെ തിരുപ്പതിയിൽ ദ്വിദിന സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത് .
സഹകരണ ഫെഡറലിസത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ സംബന്ധമായ വിവിധ വിഷയ ങ്ങൾ ചർച്ച ചെയ്യുന്നതിനായി സമ്മേളനം വിളിച്ചുകൂട്ടുന്നത്. തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിലും, മെച്ചപ്പെട്ട നയങ്ങൾ രൂപീകരിക്കുന്നതിലും, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്കിടയിൽ കൂടുതൽ സഹകരണം സൃഷ്ടിക്കാൻ ഇത് സഹായിക്കും.
സാമൂഹിക സംരക്ഷണം സാർവത്രികമാക്കുന്നതിന് സാമൂഹ്യ സുരക്ഷാ പദ്ധതികളെ ഇ-ശ്രം പോർട്ടലുമായി സംയോജിപ്പിക്കുന്നതിന് സമ്മേളനത്തിൽ നാല് തീമാറ്റിക് സെഷനുകൾ ഉണ്ടായിരിക്കും. സംസ്ഥാന ഗവൺമെന്റുകൾ നടത്തുന്ന ഇഎസ്‌ഐ ആശുപത്രികൾ വഴിയുള്ള വൈദ്യസഹായം മെച്ചപ്പെടുത്തുന്നതിനും പിഎംജെഎവൈയുമായി സംയോജിപ്പിക്കുന്നതിനുമുള്ള സ്വാസ്ഥ്യ സേ സമൃദ്ധി; നാല് ലേബർ കോഡുകൾക്ക് കീഴിലുള്ള നിയമങ്ങളുടെ രൂപീകരണവും അവ നടപ്പിലാക്കുന്നതിനുള്ള രീതികൾ ; ജോലിയുടെ ന്യായവും നീതിയുക്തവുമായ സാഹചര്യങ്ങൾ, എല്ലാ തൊഴിലാളികൾക്കും സാമൂഹിക സംരക്ഷണം, ജോലിയിലെ ലിംഗസമത്വം, മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന വിഷൻ ശ്രമേവ് ജയതേ @ 2047 എന്നിവയും സമ്മേളനം ചർച്ച ചെയ്യും.