സ്വമേധയായുള്ള വാഹന വ്യൂഹ നവീകരണ പരിപാടി അഥവാ വാഹനം പൊളിക്കൽ നയത്തിന് കീഴിൽ ആവശ്യമായ അടിസ്ഥാന സൗകര്യം സ്ഥാപിക്കുന്നതിനുള്ള നിക്ഷേപം ക്ഷണിക്കുന്നതിനാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഒരു സംയോജിത സ്ക്രാപ്പിംഗ് ഹബിന്റെ വികസനത്തിനായി അലങ്കിലെ കപ്പൽ പൊളിക്കൽ വ്യവസായം അവതരിപ്പിച്ച സമന്വയത്തിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവും ഗുജറാത്ത് ഗവണ്മെന്റും ചേർന്നാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. സാധ്യതയുള്ള നിക്ഷേപകർ, വ്യവസായ വിദഗ്ധർ, ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന ഗവണ്മെന്റ് മന്ത്രാലയങ്ങൾ എന്നിവരുടെ പങ്കാളിത്തം കാണും.
കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
വാഹന സ്ക്രാപ്പിംഗ് നയത്തെക്കുറിച്ച് :
പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ രീതിയിലുള്ള ഉപയോഗമല്ലാത്തതും മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങൾ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നു. രാജ്യത്തുടനീളമുള്ള ഓട്ടോമെറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളുടെയും രജിസ്റ്റർ ചെയ്ത വാഹന സ്ക്രാപ്പിംഗ് സൗകര്യങ്ങളുടെയും രൂപത്തിൽ സ്ക്രാപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കാൻ നയം ഉദ്ദേശിക്കുന്നു.