പ്രഥമ അഖിലേന്ത്യാ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മീറ്റിന്റെ ഉദ്ഘാടന യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും . 2022 ജൂലൈ 30 ന് രാവിലെ 10 മണിക്ക് ന്യൂ ഡൽഹിയിലെ വിജ്‍ഞാൻ ഭവാനിലാണ് ദേശീയ ലെങൾ സെർവിസ്സ് അതോറിറ്റി (നാൽസ )സംഘടിപ്പിക്കുന്ന പരിപാടി . ജില്ലാ ലീഗൽ സർവിസെസ്സ് അതോറിറ്റികളിലുടനീളം ഏകതാനതയും സമന്വയവും കൊണ്ടുവരുന്നതിനായി ഒരു സംയോജിത നടപടിക്രമം സൃഷ്ടിക്കുന്നതിനെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്യും .
രാജ്യത്ത് ആകെ 676 ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ (ഡിഎൽഎസ്എ) ഉണ്ട്. അതോറിറ്റിയുടെ ചെയർമാനായി പ്രവർത്തിക്കുന്ന ജില്ലാ ജഡ്ജിയാണ് അവയെ നയിക്കുന്നത്. ഡിഎൽഎസ്എ)-കൾ വഴിയും സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റികൾ (എസ് എൽഎസ്എ)കൾ) വഴിയും നാൽസ വിവിധ നിയമ സഹായങ്ങളും ബോധവൽക്കരണ പരിപാടികളും നടപ്പിലാക്കുന്നു. നാൽസ നടത്തുന്ന ലോക് അദാലത്തുകൾ നിയന്ത്രിക്കുന്നതിലൂടെ കോടതികളുടെ ഭാരം കുറയ്ക്കുന്നതിനും ജില്ലാ അതോറിറ്റികൾ വലിയ തോതിൽ സംഭാവന ചെയ്യുന്നു.