ന്യൂഡല്‍ഹിയിലെ വിഗ്യാൻ ഭവനില്‍ നടക്കുന്ന വികസിത് ഭാരതിലേക്കുള്ള യാത്ര: 2024-25 കേന്ദ്ര ബജറ്റാനന്തര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തെ 2024 ജൂലൈ 30 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
വളര്‍ച്ചയ്ക്കും അതിനായുള്ള പരിശ്രമത്തിൽ വ്യവസായത്തിനുള്ള പങ്കിന്റെയും ബൃഹത്തായ ഗവണ്‍മെന്റ് കാഴ്ചപ്പാടിന്റെ രൂപരേഖ അവതരിപ്പിക്കുകയുമാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.
വ്യവസായം, ഗവണ്‍മെന്റ്, നയതന്ത്ര സമൂഹം, തിങ്ക് ടാങ്കുകള്‍ തുടങ്ങി 1000-ലധികം പേര്‍ കോണ്‍ഫറന്‍സില്‍ നേരിട്ട് പങ്കെടുക്കും, അതിനുപുറമെ രാജ്യത്തും വിദേശത്തുമുള്ള വിവിധ സി.ഐ.ഐ കേന്ദ്രങ്ങളില്‍ നിന്നും നിരവധി പേര്‍ കോണ്‍ഫറന്‍സുമായി ബന്ധപ്പെടുകയും ചെയ്യും.