പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 15 ന് രാവിലെ 10:30 ന് വീഡിയോ സന്ദേശത്തിലൂടെ നിയമ മന്ത്രിമാരുടെയും നിയമ സെക്രട്ടറിമാരുടെയും അഖിലേന്ത്യാ സമ്മേളനത്തിന്റെ ഉദ്ഘാടന യോഗത്തെ അഭിസംബോധന ചെയ്യും.
ഗുജറാത്തിലെ ഏകതാ നഗറിൽ കേന്ദ്ര നിയമ-നീതി മന്ത്രാലയമാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ നിയമ, നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നയരൂപകർത്താക്കൾക്ക് ഒരു പൊതുവേദി ഒരുക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവരുടെ മികച്ച സമ്പ്രദായങ്ങൾ പങ്കിടാനും പുതിയ ആശയങ്ങൾ കൈമാറാനും പരസ്പര സഹകരണം മെച്ചപ്പെടുത്താനും സമ്മേളനത്തിലൂടെ കഴിയും.
വേഗത്തിലുള്ളതും ചെലവ് കുറഞ്ഞതുമായ മാർഗ്ഗങ്ങളിലൂടെ നീതിക്കുവേണ്ടിയുള്ള മാദ്ധ്യസ്ഥം , തുടങ്ങിയ ബദൽ തർക്ക പരിഹാര സംവിധാനങ്ങൾ പോലുള്ള വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് സമ്മേളനം സാക്ഷ്യം വഹിക്കും. മൊത്തത്തിലുള്ള നിയമപരമായ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക; കാലഹരണപ്പെട്ട നിയമങ്ങൾ നീക്കം ചെയ്യുക; നീതിയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തൽ; കേസുകളുടെ തീർപ്പാക്കലിലെ കുടിശിക കുറയ്ക്കുകയും വേഗത്തിലുള്ള തീർപ്പാക്കൽ ഉറപ്പാക്കുകയും ചെയ്യുക; മികച്ച കേന്ദ്ര-സംസ്ഥാന ഏകോപനത്തിനായി സംസ്ഥാന ബില്ലുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളിൽ ഐകരൂപ്യം കൊണ്ടുവരിക; സംസ്ഥാന നിയമസംവിധാനങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയ്ക്ക് വരും.