ന്യൂഡല്‍ഹിയിലെ പുസയില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ (ഐ.എ.ആര്‍.ഐ) വാര്‍ഷിക കൃഷി ഉന്നതി മേളയെ നാളെ (17 മാര്‍ച്ച് 2018) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കര്‍ഷകരെ അഭിസംബോധനചെയ്യുന്ന പ്രധാനമന്ത്രി ജൈവ കൃഷിയെക്കുറിച്ചുള്ള പോര്‍ട്ടല്‍ പ്രകാശനം ചെയ്യുകയും 25 കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്യും. കൃഷി കര്‍മാണ്‍, ദീന്‍ദയാല്‍ ഉപാധ്യായ കൃഷി വിജ്ഞാന്‍ പ്രോത്സാഹന്‍ പുരസ്‌കാരങ്ങളും പ്രധാനമന്ത്രി തദവസരത്തില്‍ വിതരണം ചെയ്യും.
2020 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണ് മേളയുടെ വിഷയം. കാര്‍ഷിക, അനുബന്ധ മേഖലകളിലെ നൂതന സാങ്കേതിക വികസനങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കാനാണ് കൃഷി ഉന്നതി മേള സംഘടിപ്പിക്കുന്നത്.
കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കല്‍, സൂക്ഷ്മ ജലസേചനത്തെക്കുറിച്ചുള്ള ഡെമോണ്‍സ്‌ട്രേഷനുകള്‍, മലിനജല ഉപയോഗം, മൃഗ സംരക്ഷണം, ഫിഷറീസ് എന്നിവയെക്കുറിച്ച് പ്രതിപാദിപ്പിക്കുന്ന പവലിയനുകള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. വിത്തുകള്‍, വളം, കീടനാശിനികള്‍ എന്നിവയുടെ പവലിയനുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.