പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (ഫെബ്രുവരി 17 ന്) വൈകിട്ട് 7:40 ന് ഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ഇക്കണോമിക് ടൈംസ് ആഗോള ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്യും.
"പ്രതിരോധം, സ്വാധീനം, ആധിപത്യം" എന്നതാണ് ഫെബ്രുവരി 17-18 തീയതികളിൽ നടക്കുന്ന ഉച്ചകോടിയുടെ പ്രമേയം .
ടൈംസ് ഗ്രൂപ്പാണ് ആഗോള ബിസിനസ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. പ്രധാന സാമ്പത്തിക വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്ന ചിന്താഗതിക്കാരായ നേതാക്കൾ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ, കോർപ്പറേറ്റ് മേധാവികൾ എന്നിവരെ ഇത് ഒരു പൊതു പ്ലാറ്റ്ഫോമിൽ കൊണ്ടുവരും. ഉച്ചകോടിയിൽ 40 സെഷനുകളിലായി 200-ലധികം ബിസിനസ്സ് നേതാക്കൾ സംസാരിക്കും.