സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ചുള്ള ഈ പരിപാടി, രാഷ്ട്രനിർമ്മാണത്തിൽ സിവിൽ സർവീസുകാരെ കൂടുതൽ പ്രചോദിപ്പിക്കാൻ പ്രധാനമന്ത്രിക്ക് അനുയോജ്യമായ ഒരു വേദിയായി വർത്തിക്കും.
പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകൾ ചടങ്ങിൽ സമ്മാനിക്കും

സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രിൽ 21 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ  ഭവനിൽ സിവിൽ  സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും.

രാഷ്ട്രനിർമ്മാണത്തിനായുള്ള സിവിൽ സർവീസുകാരുടെ സംഭാവനകളെ പ്രധാനമന്ത്രി നിരന്തരം അഭിനന്ദിക്കുകയും കൂടുതൽ കഠിനാധ്വാനം ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തുപോരുന്നു . അമൃത കാലത്തിന്റെ  ഈ നിർണായക ഘട്ടത്തിൽ, അതേ തീക്ഷ്ണതയോടെ രാജ്യത്തെ സേവിക്കുന്നതിന്, രാജ്യത്തുടനീളമുള്ള സിവിൽ സർവീസുകാരെ പ്രചോദിപ്പിക്കാനും അവർക്ക്  ആവേശം പകരാനും  പ്രധാനമന്ത്രിക്ക് ഈ പരിപാടി ഉചിതമായ വേദിയായി വർത്തിക്കും.

ചടങ്ങിൽ, പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകളും ശ്രീ. നരേന്ദ്ര മോദി സമ്മാനിക്കും. സാധാരണ പൗരന്മാരുടെ ക്ഷേമത്തിനായി ജില്ലകളും, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ   സംഘടനകളും നടത്തുന്ന അസാധാരണവും നൂതനവുമായ പ്രവർത്തനങ്ങൾ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ സ്ഥാപിച്ചത്.

 നാല് മുൻഗണനാ പരിപാടികളിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അവാർഡുകൾ നൽകും: ഹർ ഘർ ജൽ യോജനയിലൂടെ ശുദ്ധജല വിതരണം  പ്രോത്സാഹിപ്പിക്കുക;ആരോഗ്യ ,സ്വാസ്ഥ്യ  കേന്ദ്രങ്ങളിലൂടെ  ആരോഗ്യ ഭാരതത്തെ  പ്രോത്സാഹിപ്പിക്കൽ ; സമഗ്ര ശിക്ഷയിലൂടെ തുല്യവും സമഗ്രവുമായ ക്ലാസ് റൂം അന്തരീക്ഷത്തോടു കൂടിയ ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക; അഭിലാഷ ജില്ലാ  പരിപാടിയിലൂടെ  സമഗ്ര വികസന സമീപനത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് മൊത്തത്തിലുള്ള പുരോഗതി. ഈ  നാല് പരിപാടികൾക്ക്  എട്ട് അവാർഡുകളും നൂതനാശയങ്ങൾക്ക് ഏഴ് അവാർഡുകളും നൽകും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
‘Make in India’ is working, says DP World Chairman

Media Coverage

‘Make in India’ is working, says DP World Chairman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi condoles loss of lives due to stampede at New Delhi Railway Station
February 16, 2025

The Prime Minister, Shri Narendra Modi has condoled the loss of lives due to stampede at New Delhi Railway Station. Shri Modi also wished a speedy recovery for the injured.

In a X post, the Prime Minister said;

“Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.”