രാജസ്ഥാനിലെ ഭിൽവാരയിൽ ഭഗവാൻ ശ്രീ ദേവനാരായണൻ ജിയുടെ 1111-ാമത് ‘അവതാര മഹോത്സവം’ അനുസ്മരണ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 28 ന് രാവിലെ 11:30 മണിക്ക് അഭിസംബോധന ചെയ്യും. പരിപാടിയിൽ പ്രധാനമന്ത്രി മുഖ്യാതിഥിയാകും.
ഭഗവാൻ ശ്രീ ദേവനാരായണൻ ജിയെ രാജസ്ഥാനിലെ ജനങ്ങൾ ആരാധിക്കുന്നു, അദ്ദേഹത്തിന്റെ അനുയായികൾ രാജ്യത്തിന്റെ നീളത്തിലും പരപ്പിലും വ്യാപിച്ചുകിടക്കുന്നു. പൊതുസേവനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് അദ്ദേഹം ബഹുമാനിക്കപ്പെടുന്നു.