മലേഷ്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ആദരണീയനായ ദാത്തോ ശ്രീ. മുഹമ്മദ് നജീബ്,
ഇക്കണോമിക് ടൈംസ് മാനേജ്‌മെന്റ് അംഗങ്ങളേ,
ബിസിനസ് തലവന്‍മാരേ,
മഹാന്മാരേ, മഹതികളെ,
ദി ഇക്കണോമിക് ടൈംസ് ബിസിനസ് മേധാവി സമ്മേളനം 2016 ആദരണീയനായ മലേഷ്യന്‍ പ്രധാനമന്ത്രിയുമായിച്ചേര്‍ന്ന് ഉദ്ഘാടനം ചെയ്യന്നത് തികച്ചും ആഹ്‌ളാദകരമാണ്.
ഈ സമ്മേളനത്തിന് വേദിയായി ക്വാലാലംപൂര്‍ തെരഞ്ഞെടുത്തത് ഒരു വാണിജ്യ, വ്യാപാര ലക്ഷ്യം സ്ഥാനം എന്ന നിലയില്‍ മലേഷ്യയുടെ പ്രാധാന്യം തെളിയിക്കുന്നു.
ഈ സമ്മേളനത്തിന് എന്റെ ആശംസകള്‍!
സുഹൃത്തുക്കളേ,
2020ല്‍ വികസിത രാഷ്ട്ര പദവി നേടുക എന്ന ലക്ഷ്യം നേടുന്നതിനു വേണ്ടി ആദരണീയനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തിനു കീഴില്‍ മലേഷ്യ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്.
ആഗോള സാമ്പത്തിക സാഹചര്യത്തില്‍ പൂര്‍വസ്ഥിതി പ്രാപിക്കലിന്റെ ചുമരെഴുത്തു കാണുന്നുമുണ്ട്.
ഇന്ത്യക്കും മലേഷ്യയ്ക്കും ഇടയിലെ അതിരുകളില്ലാത്ത സഖ്യം വലിയൊരു വിഭാഗം ഇന്ത്യന്‍ സമൂഹത്തിന്റെ സാന്നിധ്യത്താല്‍ കൂടുതല്‍ ദൃഢമാവുകയാണ്. രണ്ട് മഹത്തായ രാജ്യങ്ങളെയും രണ്ട് മഹത്തായ സംസ്‌കാരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ക്വലാലംപൂരിന്റെ ഹൃദയത്തിലെ ടൊറാനാ ഗേറ്റ് നമ്മുടെ ചരിത്രപ്രധാനമായ ബന്ധത്തിന്റെ സമീപകാല അടയാളമാണ്.
അടുത്തകാലത്ത് നാം ഒരു തന്ത്രപ്രധാന പങ്കാളിത്തം രൂപപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം നവംബറില്‍ മലേഷ്യയില്‍ ഞാന്‍ നടത്തിയ സന്ദര്‍ശനം വിവിധ തലങ്ങളില്‍ ഈ തന്ത്രപ്രധാന ബന്ധം വീണ്ടും ദൃഢപ്പെടുത്താന്‍ വഴിയൊരുക്കി.
മലേഷ്യയുമായുള്ള അടുത്ത ബന്ധം കിഴക്കന്‍ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന്റെ അവിഭാജ്യവുമാണ്.
ഒരു പദ്ധതി വികസന ഫണ്ടും വായ്പാ സഹായവും ഇന്ത്യ – ആസിയാന്‍ സഹകരണത്തിന് വലിയ പ്രോല്‍സാഹനം നല്‍കി.
സുഹൃത്തുക്കളേ,
മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ മെച്ചപ്പെട്ട ഉദ്ഗ്രഥനത്തിന് വേണ്ടി ആസിയാന്‍ രാജ്യങ്ങളിലെ നേതാക്കള്‍ പ്രയത്‌നിക്കുന്നു.
ഏഷ്യയിലെ വ്യവസായ തലവന്‍മാരെ ഒന്നിച്ചു കൊണ്ടുവരാന്‍ കൈക്കൊണ്ട ഈ ശ്രമം അത്യന്തം സമയോചിതമാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് ഞാന്‍ വിവിധ സന്ദര്‍ഭങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ഏഷ്യയ്ക്ക് ജോലി ചെയ്യാന്‍ കൈകളുണ്ട്, ജീവിക്കാന്‍ ഭവനങ്ങളുണ്ട്, ശിരസുകള്‍ക്ക് പഠിക്കാനുള്ള ബുദ്ധിയുമുണ്ട്.
അനുകൂലമല്ലാത്തതും അനിശ്ചിതവുമായ ആഗോള സാമ്പത്തിക പരിതസ്ഥിതിയിലും ഏഷ്യന്‍ മേഖലയിലെ വളര്‍ച്ചാ അനുപാതം പ്രതീക്ഷയുടെ ഒരു കിരണം നല്‍കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യ ഇപ്പോള്‍ ഒരു സാമ്പത്തിക പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുകയാണ്.
ഇത് ലോകത്തിലെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വലിയ സമ്പദ്ഘടന മാത്രമല്ല. സംരംഭ കേന്ദ്രീകൃതമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു:
– വ്യവസായം ചെയ്യല്‍ എളുപ്പമാക്കുന്നു.
– ഭരണം സുതാര്യവും കാര്യക്ഷമവുമാക്കി മാറ്റുന്നു.
– നിയന്ത്രണപരമായ അമിത ഭാരം കുറയ്ക്കുന്നു.
നിലവില്‍, സംവിധാനത്തെ കള്ളപ്പണത്തില്‍ നിന്നും അഴിമതിയില്‍ നിന്നും ശുദ്ധീകരിക്കുകയും എന്റെ കാര്യപരിപാടിയില്‍ പ്രധാനമാണ്.
ഡിജിറ്റല്‍വല്‍ക്കരണത്തിനും ജിഎസ്ടി നടപ്പാക്കലിനുമൊപ്പമാണിത്. നമ്മുടെ പ്രയത്‌നങ്ങളുടെ ഫലം വിവിധ സൂചകങ്ങൡലെ ഇന്ത്യയുടെ ആഗോള റാങ്കിങില്‍ നിന്ന് കാണാം.
ലോകബാങ്കിന്റെ ബിസിനസ് നടത്തിപ്പ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ റാങ്ക് കുതിച്ചുയര്‍ന്നു.
ഇന്ത്യയിലെയം ലോകത്തിലേയും വ്യവസായ രീതികള്‍ തമ്മിലുള്ള വിടവ് നാം വളരെ വേഗത്തില്‍ കുറച്ചു കൊണ്ട് വരികയാണ്.
യുഎന്‍സിറ്റിഎഡി 2016ല്‍ പുറത്തിറക്കിയ 2016-18ലെ ലോക നിക്ഷേപ റിപ്പോര്‍ട്ടില്‍ ഉയര്‍ന്ന മുന്‍കരുതലുള്ള ആതിഥേയരുടെ പട്ടികയില്‍ നാം മൂന്നാം സ്ഥാനത്താണ്.
ലോക സാമ്പത്തിക ഫോറത്തിന്റെ 2015-16ലെയും 2016-17ലെയും ആഗോള മല്‍സരക്ഷമതാ റിപ്പോര്‍ട്ടില്‍ നമ്മുടെ സ്ഥാനം 32 പോയിന്റ് ഉയര്‍ന്നു;
ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്‌സ് 2016ല്‍ നാം 16 പോയിന്റും ലോക ബാങ്കിന്റെ ലോജിസ്റ്റിക്‌സ് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ് 2016ല്‍ 19 സ്ഥാനങ്ങളും ഉയര്‍ന്നു.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് നാം പുതിയ മേഖലകള്‍ തുറക്കുകയും നിലവിലുള്ള മേഖലകള്‍ക്ക് സാധ്യതകള്‍ അധികമാക്കുകയും ചെയ്തു.
സുപ്രധാനമായ വിദേശ നയ പരിഷ്‌കരണത്തിനുള്ള നമ്മുടെ തീവ്രയത്‌നം തുടരുകയും നിക്ഷേപത്തിനുള്ള ഉപാധികള്‍ ലഘൂകരിക്കുകയും ചെയ്തു.
ഫലങ്ങള്‍ എല്ലാവര്‍ക്കും ദൃശ്യമാണ്: കഴിഞ്ഞ രണ്ടര വര്‍ഷത്തെ ആകെ നേരിട്ടുള്ള വിദേശ നിക്ഷേപ പ്രവാഹം 130 ദശലക്ഷം യുഎസ് ഡോളറുകളിലെത്തി.
ഇതുവരെയുളളതില്‍ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപ പ്രവാഹം കഴിഞ്ഞ വര്‍ഷമുണ്ടായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പ്രവാഹത്തിലെ വര്‍ധന മുമ്പത്തെ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 52 ശതമാനമായിരുന്നു.
നേരിട്ടുള്ള വിദേശ നിക്ഷേപം വരുന്ന സ്രോതസുകളും മേഖലകളും വന്‍തോതില്‍ വൈവിധ്യമാര്‍ന്നതാണ്. ഈ വര്‍ഷം രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ‘ഇന്ത്യയില്‍ നിര്‍മിക്കൂ’ സംരംഭം ഇന്ത്യയെ ഉല്‍പാദനത്തിന്റെയും രൂപകല്‍പനയുടെയും നവീനാശയങ്ങളുടെയും ആഗോള സ്ഥാനാക്കി മാറ്റും.
നമ്മുടെ ചില നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു:
നാം ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദക രാജ്യമായി മാറിയിരിക്കുന്നു.
ഉല്‍പാദനത്തില്‍ നമ്മുടെ മൊത്തം മൂല്യവര്‍ധന 2015-16ല്‍ 9.3 ശതമാനം റെക്കോര്‍ഡ് വളര്‍ച്ച നേടി.
നമ്മുടെ ശീത ശൃംഖലാ പദ്ധതി കഴിഞ്ഞ രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയും ആറ് വന്‍കിട ഭക്ഷ്യ പാര്‍ക്കുകള്‍ 2014നു ശേഷം തുറക്കുകയും ചെയ്തു.
പുതിയ 19 വസ്ത്ര നിര്‍മാണ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുകയും നിലവിലുള്ള വസ്ത്ര നിര്‍മാണ പാര്‍ക്കുകളില്‍ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ 200 പുതിയ ഉല്‍പ്പാദന യൂണിറ്റുകള്‍ തുടങ്ങുകയും ചെയ്തു.
ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന മൊബൈല്‍ ഫോണുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം 90 ശതമാനം കുതിച്ചു ചാട്ടം കണ്ടു.
ഓട്ടോമൊബൈല്‍ മേഖലയിലെ മുന്‍നിര ആഗോള ശക്തികള്‍ നിരവധി പുതിയ സംയോജന വ്യൂഹങ്ങളും ഗ്രീന്‍ഫീല്‍ഡ് യൂണിറ്റുകളും സജ്ജീകരിച്ചു.
സുഹൃത്തുക്കളേ,
ഇന്ത്യയില്‍ ‘വ്യവസായം തുടങ്ങുക എളുപ്പമാക്കല്‍’ ഉറപ്പാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ നിയമപരമായും ഘടനാപരമായും സമഗ്രവും വിശാല തലത്തിലുള്ളതുമാണ്.
ഇനിപറയുന്നവ പങ്കുവയ്ക്കാന്‍ എനിക്ക് സന്തോഷമുണ്ട്:
ചരക്ക്, സേവന നികുതി സംബന്ധിച്ച ഭരണഘടനാപരമായ ഭേദഗതി ബില്‍ പാസാക്കി.
ഇത് 2017ല്‍ നടപ്പാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
നാം ഒരു ഡിജിറ്റല്‍, കറന്‍സിരഹിത സമ്പദ്ഘടനയിലേക്ക് മുന്നേറുകയാണ്.
നമ്മുടെ അനുമതി നല്‍കല്‍ രീതി വന്‍തോതില്‍ യുക്തിസഹമാണ്.
വ്യവസായം രജിസ്റ്റര്‍ ചെയ്യല്‍, കയറ്റിറക്കുമതി അനുമതി, തൊഴില്‍ നല്‍കല്‍ എന്നിവയ്ക്ക് നാം ഏകജാലക സംവിധാനം നടപ്പാക്കി.
വെള്ളവും വൈദ്യുതിയും പോലുള്ള സേവനങ്ങളുടെ ലഭ്യത സംബന്ധിച്ച നടപടിക്രമങ്ങള്‍ ലളിതമാക്കി.
നിക്ഷേപകര്‍ക്ക് മാര്‍ഗ്ഗദര്‍ശനവും സഹായവും നല്‍കാന്‍ നിക്ഷേപ പ്രോല്‍സാഹന സെല്‍ രൂപീകരിച്ചു.
ഇന്ത്യയില്‍ നിര്‍മിക്കൂ പദ്ധതി നടപ്പാക്കിയ ശേഷം സംസ്ഥാന സര്‍ക്കാരുകളുമായുള്ള നമ്മുടെ പങ്കാളിത്തം പരിഗണനാര്‍ഹമായ വിധത്തില്‍ വര്‍ധിച്ചു.
2015ല്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാനങ്ങളെ അവരുടെ വ്യവസായ നയങ്ങളും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തില്‍ ലോകബാങ്കുമായിച്ചേര്‍ന്ന് സ്ഥാനനിര്‍ണയം നടത്തുന്നു.
ഇത് 2016ലും വ്യാപിപ്പിച്ചു.
ബൗദ്ധിക സ്വത്തിന് ഭാവി റോഡ് മാപ്പ് രൂപീകരിക്കുന്നതിന് നാം ഇതാദ്യമായി സമഗ്രമായ ഒരു ദേശീയ ബൗദ്ധിക സ്വത്തവകാശ നയം നടപ്പാക്കി.
‘സൃഷ്ടിപരമായ തകര്‍ക്കലിന്’ പ്രക്രിയ ആരംഭിക്കുന്നതിന് പ്രധാനപ്പെട്ട നടപടികള്‍ നാം എടുക്കുകയും ചെയ്തു.
കമ്പനികള്‍ക്ക് പുന:സ്സംഘടിപ്പിക്കലും പുറത്തേക്കു വഴി തേടലും നാം അനായാസമാക്കി.
പുറത്തേക്കു വഴി തേടുന്ന സംരംഭങ്ങള്‍ക്ക് അത് എളുപ്പമാക്കുന്നതില്‍ പാപ്പരത്വവും നിര്‍ധനത്വവും സംബന്ധിച്ച നിയമനിര്‍മാണവും നടപ്പാക്കലും ഒരു നിര്‍ണായക നടപടിയാണ്.
വാണിജ്യ തര്‍ക്കങ്ങള്‍ക്ക് അതിവേഗ പരിഹാരം ഉണ്ടാക്കുന്നതിന് പുതിയ വാണിജ്യ കോടതികള്‍ സ്ഥാപിച്ചു.
സുഹൃത്തുക്കളേ,
മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം സംരംഭകത്വ പ്രവര്‍ത്തനങ്ങളാല്‍ ഇന്ത്യ ഇപ്പോള്‍ ഇരമ്പുകയാണ്.
സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയിലെ അടുത്ത വലിയ സാമ്പത്തിക ശക്തി. അതൊരു വിപ്ലവത്തില്‍ കുറഞ്ഞതുമല്ല.
ഈ മേഖലയിലെ നമ്മുടെ സാധ്യതകള്‍ കെട്ടഴിച്ചുവിടാന്‍ ലക്ഷ്യമിടുന്നതാണ് നമ്മുടെ സ്റ്റാര്‍ട്ടപ്പ് പദ്ധതി.
തൊഴിലും സ്വയം തൊഴില്‍ അവസരങ്ങളും ഉണ്ടാക്കുന്നതിന് നിര്‍ണായകമായ പ്രവര്‍ത്തനങ്ങളുടെ ഗതിവേഗത്തിലാണ് നമ്മുടെ സാമ്പത്തിക പ്രക്രിയ.
ജനസംഖ്യാപരമായ ലാഭവിഹിതം കൊയ്യാന്‍ ഇതു മാത്രമാണ് ഒരേയൊരു വഴി.
‘സ്‌കില്‍ ഇന്ത്യാ’ സംരംഭവും അതിന്റെ വിവിധ ഘടകങ്ങളും വഴി കഴിവുകളെ വിപണിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് മെച്ചപ്പെടുത്താന്‍ നാം ശ്രമിക്കുന്നു.
ഭാവിയിലേക്കുതകുന്ന അടിസ്ഥാന സൗകര്യം കെട്ടിപ്പടുക്കുക എന്നതാണ് വലിയ വെല്ലുവിളി.
രാജ്യത്തുടനീളം വ്യവസായ ഇടനാഴികളുടെ ഒരു പെന്റഗണ്‍ വികസിപ്പിക്കുകയാണ് നാം.
രാജ്യത്തുടനീളം വ്യവസ്ഥാപിതമായ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വലിയ ശ്രദ്ധയാണുള്ളത്.
രാജ്യവ്യാപകമായി റോഡുകളും റെയില്‍പ്പാതകളും തുറമുഖങ്ങളും നവീകരിക്കുന്നു.
അത്തരം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന് വിദേശ സാമ്പത്തിക സഹകരണത്തോടെ നാം ദേശീയ നിക്ഷേപ, അടിസ്ഥാന സൗകര്യ ഫണ്ട് രൂപീകരിച്ചു.
സുഹൃത്തുക്കളേ,
ഇതൊരു ഉദ്ഗ്രഥനത്തിനുള്ള വേളയാണ്.
തുറന്ന പ്രകൃതിയില്ലാതെ ഉദ്ഗ്രഥനം സാധ്യമാകില്ല.
ഇപ്പോള്‍ സമ്പദ്ഘടനയുടെ തലത്തിലും നാം ഏറ്റവും തുറന്നതും സംയോജിതവുമായ സമ്പദ്ഘടനകളുടെ കൂട്ടത്തിലാണ്.
ഇന്ത്യയില്‍ ഇപ്പോള്‍ ഇല്ലാത്തവരെക്കൂടി നാം ഇങ്ങോട്ട് സ്വാഗതം ചെയ്യുന്നു.
എന്നെ നിങ്ങള്‍ക്ക് ആവശ്യമുള്ളിടത്ത് ഞാന്‍ ഉണ്ടാകുമെന്ന് വ്യക്തിപരമായി ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു.
ഇന്ത്യ ഒരു നല്ല ലക്ഷ്യസ്ഥാനം മാത്രമല്ല;
ഇന്ത്യയോടൊപ്പമായിരിക്കുക എന്നത് എപ്പോഴും ഒരു നല്ല തീരുമാനവുമാണ്.
നിങ്ങള്‍ക്ക് നന്ദി.
It is a great pleasure to jointly inaugurate Economic Times Asian Business Leaders Conclave 2016 with His Excellency the PM of Malaysia: PM
— PMO India (@PMOIndia) December 14, 2016
Fact that ET has chosen Kuala Lumpur as the venue for this Conclave proves importance of Malaysia as a commercial & business destination: PM
— PMO India (@PMOIndia) December 14, 2016
Under the leadership of Prime Minister Najib, Malaysia is moving towards its goal of achieving developed country status by 2020: PM
— PMO India (@PMOIndia) December 14, 2016
The timeless ties between India and Malaysia are reinforced by the presence of a large Indian community: PM @narendramodi
— PMO India (@PMOIndia) December 14, 2016
A recent symbol of our historic links is Torana Gate in the heart of Kuala Lumpur which connects two great nations & two great cultures: PM
— PMO India (@PMOIndia) December 14, 2016
Close relations with Malaysia are integral to the success of our Act East Policy: PM @narendramodi
— PMO India (@PMOIndia) December 14, 2016
India’s initiatives including a Project Development Fund and Line of Credit have given a huge fillip to India-ASEAN cooperation: PM
— PMO India (@PMOIndia) December 14, 2016
The leaders of ASEAN countries have led efforts for better integration among the countries of the region: PM @narendramodi
— PMO India (@PMOIndia) December 14, 2016
The leaders of ASEAN countries have led efforts for better integration among the countries of the region: PM @narendramodi
— PMO India (@PMOIndia) December 14, 2016
The 21st Century is the Century of Asia: PM @narendramodi
— PMO India (@PMOIndia) December 14, 2016
Asia is where there are Hands to work, homes to consume and heads have the humility to learn: PM @narendramodi
— PMO India (@PMOIndia) December 14, 2016
Despite unfavourable and uncertain global economic environment, the growth prospects of Asian region remain bright: PM @narendramodi
— PMO India (@PMOIndia) December 14, 2016
India is currently witnessing an economic transformation: PM @narendramodi
— PMO India (@PMOIndia) December 14, 2016
Presently, cleaning the system from black money and corruption is very high on my agenda: PM @narendramodi
— PMO India (@PMOIndia) December 14, 2016
The outcomes of our efforts are visible from India’s global rankings on various indicators: PM @narendramodi
— PMO India (@PMOIndia) December 14, 2016
We have opened up new sectors for FDI and enhanced caps for existing sectors: PM @narendramodi
— PMO India (@PMOIndia) December 14, 2016
Our concerted efforts on major FDI policy reforms continue and conditions for investments have been simplified: PM @narendramodi
— PMO India (@PMOIndia) December 14, 2016
Total FDI inflows in the last two and a half years have touched US Dollars 130 billion: PM @narendramodi
— PMO India (@PMOIndia) December 14, 2016
The positive change in policy, regulatory and investment environment in India is recognized by both domestic and foreign investors: PM
— PMO India (@PMOIndia) December 14, 2016
‘Make in India’ which celebrated 2nd anniversary this year, is aimed at making India a global hub for manufacturing, design & innovation: PM
— PMO India (@PMOIndia) December 14, 2016
We have now become the 6th largest manufacturing country in the world: PM @narendramodi
— PMO India (@PMOIndia) December 14, 2016
Our efforts to ensure ease of doing business in India have been comprehensive and wide ranging, including legislative and structural: PM
— PMO India (@PMOIndia) December 14, 2016
The constitutional amendment for Goods and Services Tax has been passed. This is expected to be implemented in 2017: PM @narendramodi
— PMO India (@PMOIndia) December 14, 2016
We are now moving towards a digital and cashless economy: PM @narendramodi
— PMO India (@PMOIndia) December 14, 2016
Our licensing regime has been rationalised greatly: PM @narendramodi
— PMO India (@PMOIndia) December 14, 2016
We have launched Single Window Interfaces for registering a business, export-import clearances and Labour compliance: PM @narendramodi
— PMO India (@PMOIndia) December 14, 2016
We have adopted a comprehensive National Intellectual Property Rights policy to lay the future roadmap for intellectual property: PM
— PMO India (@PMOIndia) December 14, 2016
India is currently buzzing with entrepreneurial activity like never before: PM @narendramodi
— PMO India (@PMOIndia) December 14, 2016
Start-ups are the next big economic force in India and are no less than a revolution: PM @narendramodi
— PMO India (@PMOIndia) December 14, 2016
Our economic process is being geared towards activities which are vital for generating employment or self-employment opportunities: PM
— PMO India (@PMOIndia) December 14, 2016
Building futuristic infrastructure is the biggest task at our hand. We are developing a pentagon of industrial corridors across India: PM
— PMO India (@PMOIndia) December 14, 2016
There is immense focus on removing the logistics constraints. Roads, railways, ports are being upgraded across the country: PM @narendramodi
— PMO India (@PMOIndia) December 14, 2016
This is a time for integration...at the level of economy also, we are among the most open and integrated economies: PM @narendramodi
— PMO India (@PMOIndia) December 14, 2016
We welcome those who are not in India so far: PM @narendramodi
— PMO India (@PMOIndia) December 14, 2016
India is not only a good destination. It’s always a good decision to be in India: PM @narendramodi
— PMO India (@PMOIndia) December 14, 2016