പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് 1 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ‘വികസിത് ഭാരത് വികസിത് ഗുജറാത്ത്’ പരിപാടിയെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കും (പിഎംഎവൈ) മറ്റ് ഭവന പദ്ധതികൾക്കും കീഴിൽ ഗുജറാത്തിലുടനീളം നിർമ്മിച്ച 1.3 ലക്ഷത്തിലധികം വീടുകളുടെ ഭൂമിപൂജയും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
ഗുജറാത്തിലെ എല്ലാ ജില്ലകളിലുമായി 180 ലധികം സ്ഥലങ്ങളിൽ പരിപാടി സംഘടിപ്പിക്കും. പ്രധാന പരിപാടി ബനസ്കന്ത ജില്ലയിൽ നടക്കും. ഭവന പദ്ധതികൾ ഉൾപ്പെടെ വിവിധ സർക്കാർ പദ്ധതികളുടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾ സംസ്ഥാന വ്യാപകമായി പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ ഗുജറാത്ത് മുഖ്യമന്ത്രി, ഗുജറാത്ത് സർക്കാരിലെ മറ്റ് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പ്രാദേശിക തല പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.