ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തതിന് അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തിൽ പ്രസിഡന്റ് സിസി മുഖ്യാതിഥിയായിരുന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മഹനീയ സാന്നിധ്യത്തിന് ഞാൻ പ്രസിഡന്റ്
അബ്ദുൽ ഫത്താഹ് എൽ-സിസിയോട് നന്ദിയുള്ളവനാണ് ."
I am grateful to President Abdel Fattah el-Sisi for gracing this year’s Republic Day celebrations with his august presence.@AlsisiOfficial pic.twitter.com/S58TP4msSo
— Narendra Modi (@narendramodi) January 26, 2023