"നമ്മുടെ ചരിത്രത്തിൽ അത്തരം നിരവധി കഥകളുണ്ട്, അവ മറന്നുപോയി"
"പൈതൃകത്തോടുള്ള നിസ്സംഗത രാജ്യത്തിന് വളരെയധികം നാശമുണ്ടാക്കി"
"സിന്ധുനദീതട സംസ്കാരത്തിന്റെ ഒരു പ്രധാന വ്യാപാര കേന്ദ്രം മാത്രമല്ല, ഇന്ത്യയുടെ സമുദ്രശക്തിയുടെയും സമൃദ്ധിയുടെയും പ്രതീകം കൂടിയായിരുന്നു ലോഥൽ"
"ചരിത്രത്തിന്റെ പേരിൽ നമ്മിൽ അഭിമാനം നിറയ്ക്കുന്ന ലോഥൽ ഇനി വരാനിരിക്കുന്ന തലമുറകളുടെ ഭാവി രൂപപ്പെടുത്തും"
"നമ്മുടെ പൈതൃകത്തെ നാം വിലമതിക്കുമ്പോൾ, അതിനോട് ബന്ധപ്പെട്ട വികാരങ്ങൾ നാം സംരക്ഷിക്കുന്നു"
"കഴിഞ്ഞ 8 വർഷമായി രാജ്യത്ത് വികസിപ്പിചെടുത്ത പാരമ്പര്യം ഇന്ത്യയുടെ പൈതൃകത്തിന്റെ വിശാലതയുടെ ഒരു നേർക്കാഴ്ച നൽകുന്നു"

ഗുജറാത്തിലെ ലോത്തലിലുള്ള നാഷണൽ മാരിടൈം ഹെറിറ്റേജ് സമുച്ചയത്തിൽ നടന്ന്  വരുന്ന  പ്രവൃത്തികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഡ്രോണിന്റെ  സഹായത്തോടെ  അവലോകനം ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, പദ്ധതിയുടെ ദ്രുതഗതിയിലുള്ള ഗതിയിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ചുവപ്പു കോട്ടയുടെ  കൊത്തളത്തിൽ നിന്ന് പഞ്ച പ്രാണിനെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, 'നമ്മുടെ പൈതൃകത്തെ   കുറിച്ചുള്ള  അഭിമാനം' അടിവരയിട്ട് പറഞ്ഞു, നമ്മുടെ സമുദ്ര പൈതൃകം നമ്മുടെ പൂർവ്വികർ കൈമാറിയ പൈതൃകമാണെന്ന് പ്രസ്താവിച്ചു. അദ്ദേഹം ചൂണ്ടിക്കാട്ടി , “നമ്മുടെ ചരിത്രത്തിൽ അത്തരം നിരവധി കഥകൾ ഉണ്ട്, അവ വിസ്മരിക്കപ്പെട്ടിരിക്കുന്നു, അവ അടുത്ത തലമുറയ്ക്ക് കൈമാറാൻ അവ സംരക്ഷിക്കാനുള്ള വഴികൾ കണ്ടെത്താനായില്ല. ചരിത്രത്തിലെ ആ സംഭവങ്ങളിൽ നിന്ന് നമുക്ക് എത്രമാത്രം പഠിക്കാനാകും? ഇന്ത്യയുടെ സമുദ്ര പൈതൃകവും വേണ്ടത്ര  ചർച്ച ചെയ്യപ്പെടാത്ത  ഒരു വിഷയമാണ്,” അദ്ദേഹം പറഞ്ഞു. പുരാതന കാലത്ത് ഇന്ത്യയുടെ വ്യാപാരത്തിന്റെയും ബിസിനെസ്സിന്റെയും  വിപുലമായ വ്യാപനവും ലോകത്തിലെ എല്ലാ നാഗരികതകളുമായുള്ള ബന്ധവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. എന്നിരുന്നാലും, ആയിരം വർഷത്തെ അടിമത്തം ആ പാരമ്പര്യത്തെ തകർത്തുവെന്ന് മാത്രമല്ല, നമ്മുടെ പൈതൃകത്തോടും കഴിവുകളോടും നാം നിസ്സംഗരായി വളർന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സമുദ്ര പൈതൃകത്തെ എടുത്തുകാട്ടി, സമുദ്രവിഭവങ്ങളുടെ ശക്തി മനസ്സിലാക്കി അതിനെ അഭൂതപൂർവമായ ഉയരങ്ങളിലെത്തിച്ച ദക്ഷിണേന്ത്യയിൽ നിന്നുള്ള ചോള സാമ്രാജ്യം, ചേര രാജവംശം, പാണ്ഡ്യ രാജവംശം എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഇത് ഇന്ത്യയുടെ നാവിക ശക്തികളെ ശക്തിപ്പെടുത്തുന്നതിലും ഇന്ത്യയിൽ നിന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപാരം വ്യാപിപ്പിക്കുന്നതിനും കാരണമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ശക്തമായ നാവികസേന രൂപീകരിക്കുകയും വിദേശ ആക്രമണകാരികളെ വെല്ലുവിളിക്കുകയും ചെയ്ത ഛത്രപതി ശിവജി മഹാരാജിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. "ഇതെല്ലാം ഇന്ത്യയുടെ ചരിത്രത്തിലെ അഭിമാനകരമായ അധ്യായമാണ്, അത് അവഗണിക്കപ്പെട്ടു", ശ്രീ മോദി കൂട്ടിച്ചേർത്തു. വലിയ കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള ഒരു ഉൽപ്പാദന കേന്ദ്രമായി കച്ച് വളർന്നുവന്നിരുന്ന കാലഘട്ടത്തെ പ്രധാനമന്ത്രി അനുസ്മരിക്കുകയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ നവീകരിക്കാനുള്ള ഗവണ്മെന്റിന്റെ  പ്രതിജ്ഞാബദ്ധത ഊന്നിപ്പറയുകയും ചെയ്തു. “ഇന്ത്യയിൽ നിർമ്മിച്ച വലിയ കപ്പലുകൾ ലോകമെമ്പാടും വിറ്റു. പൈതൃകത്തോടുള്ള ഈ നിസ്സംഗത രാജ്യത്തിന് ഏറെ നാശമുണ്ടാക്കി. ഈ സാഹചര്യം മാറ്റേണ്ടതുണ്ട്. ”

പുരാവസ്തു ഉത്ഖനനങ്ങൾ ചരിത്രപരമായ പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങൾ കണ്ടെത്തിയതായി പ്രധാനമന്ത്രി പരാമർശിച്ചു. “ഇന്ത്യയുടെ അഭിമാന കേന്ദ്രങ്ങളായ ധോലവീരയും ലോത്തലും ഒരിക്കൽ പ്രസിദ്ധമായിരുന്ന രൂപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചു. ആ ദൗത്യത്തിന്റെ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ ഇന്ന് നാം കാണുന്നു," അദ്ദേഹം പറഞ്ഞു. ലോതൽ, ഇന്ത്യയുടെ നാവിക ശേഷിയുടെ അഭിവൃദ്ധി പ്രാപിക്കുന്ന കേന്ദ്രമായിരുന്നുവെന്ന് അദ്ദേഹം തുടർന്നു. അടുത്തിടെ, വഡ്‌നഗറിനടുത്തുള്ള ഖനനത്തിൽ, സിങ്കോട്ടർ മാതാ ക്ഷേത്രം കണ്ടെത്തി. പുരാതന കാലത്ത് ഇവിടെ നിന്നുള്ള സമുദ്ര വ്യാപാരത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായ അത്തരം ചില തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. അതുപോലെ, സുരേന്ദ്രനഗറിലെ ജിഞ്ജുവാഡ ഗ്രാമത്തിൽ ഒരു വിളക്കുമാടം ഉണ്ടായിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോത്തലിൽ നിന്നുള്ള ഖനനത്തിൽ കണ്ടെടുത്ത നഗരങ്ങളുടെയും തുറമുഖങ്ങളുടെയും വിപണികളുടെയും അവശിഷ്ടങ്ങളുടെ നഗരാസൂത്രണത്തിൽ നിന്ന് ഇന്ന് പലതും പഠിക്കാനാകുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സിന്ധുനദീതട സംസ്‌കാരത്തിന്റെ ഒരു പ്രധാന വ്യാപാര കേന്ദ്രം മാത്രമല്ല, ഇന്ത്യയുടെ സമുദ്രശക്തിയുടെയും സമൃദ്ധിയുടെയും പ്രതീകം കൂടിയായിരുന്നു ലോഥൽ," അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്തെ ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടെയും കൃപ ശ്രദ്ധയിൽപ്പെട്ട അദ്ദേഹം, ലോഥൽ തുറമുഖം 84 രാജ്യങ്ങളുടെ പതാകകളാൽ അടയാളപ്പെടുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും 80 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആസ്ഥാനമായിരുന്നു വളഭിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വൈവിധ്യമാർന്ന സമുദ്രചരിത്രം പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള കേന്ദ്രമായി ലോത്തലിലെ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ലോത്തലിലെ പൈതൃക സമുച്ചയം ഇന്ത്യയിലെ സാധാരണക്കാർക്ക് അതിന്റെ ചരിത്രം എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വളരെ നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് അതേ കാലഘട്ടത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് ഇതിൽ നടക്കുന്നത്. ലോത്തലിന്റെ പ്രതാപം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ സമുച്ചയത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഗുജറാത്തിന്റെ തീരപ്രദേശത്ത് നിരവധി ആധുനിക അടിസ്ഥാന സൗകര്യ പദ്ധതികൾ വരാൻ പോകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന സെമി കണ്ടക്ടർ  പ്ലാന്റിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശം വികസിപ്പിച്ചതുപോലെ വീണ്ടും വികസിപ്പിക്കാൻ ഞങ്ങളുടെ ഗവണ്മെന്റ്  പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നു. ചരിത്രത്തിന്റെ പേരിൽ നമ്മിൽ അഭിമാനം നിറയ്ക്കുന്ന ലോഥൽ ഇനി വരാനിരിക്കുന്ന തലമുറകളുടെ ഭാവി രൂപപ്പെടുത്തും”, പ്രധാനമന്ത്രി പറഞ്ഞു.

ഒരു മ്യൂസിയം എന്നത് വസ്തുക്കളോ രേഖകളോ സൂക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഒരു ഉപാധി മാത്രമല്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നമ്മുടെ പൈതൃകത്തെ നാം നെഞ്ചേറ്റുമ്പോൾ അതിനോട് ബന്ധപ്പെട്ട വികാരങ്ങൾ സംരക്ഷിക്കുമെന്നും പറഞ്ഞു. ഇന്ത്യയുടെ ഗോത്ര പാരമ്പര്യത്തെ ഉയർത്തിക്കാട്ടി, രാജ്യത്തുടനീളം നിർമ്മിക്കുന്ന ട്രൈബൽ ഫ്രീഡം ഫൈറ്റർ മ്യൂസിയങ്ങളിലേക്ക് ശ്രീ മോദി വെളിച്ചം വീശുകയും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ നമ്മുടെ ഗോത്ര സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകളെ പരാമർശിക്കുകയും ചെയ്തു. ഇന്ത്യയുടെ യോദ്ധാക്കളുടെ ത്യാഗങ്ങൾ വിളിച്ചോതുന്ന പ്രധാനമന്ത്രി, രാജ്യത്തെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ധീരരായ പുത്രൻമാരുടെയും പുത്രിമാരുടെയും സാക്ഷ്യപത്രമായ ദേശീയ യുദ്ധസ്മാരകത്തെയും ദേശീയ പോലീസ് സ്മാരകത്തെയും പരാമർശിച്ചു. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ശക്തിയെക്കുറിച്ച് സംസാരിക്കവെ, നമ്മുടെ രാജ്യത്തിന്റെ 75 വർഷത്തെ യാത്രയുടെ ഒരു നേർക്കാഴ്ച നൽകുന്ന പ്രധാനമന്ത്രിയുടെ മ്യൂസിയത്തെ പ്രധാനമന്ത്രി പരാമർശിച്ചു. കേവാദിയയിലെ ഏകതാ നഗറിലെ ഏകതാ പ്രതിമ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള പരിശ്രമങ്ങളെയും ദൃഢതയെയും തപസ്സിനെയും നമ്മെ ഓർമിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. "കഴിഞ്ഞ 8 വർഷമായി രാജ്യത്ത് വികസിപ്പിച്ച പാരമ്പര്യം  ഇന്ത്യയുടെ പൈതൃകത്തിന്റെ വിശാലതയുടെ ഒരു നേർക്കാഴ്ച നൽകുന്നു", പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ലോത്തലിൽ നിർമിക്കുന്ന നാഷണൽ മാരിടൈം മ്യൂസിയം രാജ്യത്തിന്റെ സമുദ്ര പൈതൃകത്തിന്റെ കാര്യത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനകരമാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. "ലോതൽ അതിന്റെ പഴയ പ്രൗഢിയോടെ ലോകത്തിന് മുന്നിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്", പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേലും കേന്ദ്ര മന്ത്രിമാരായ ശ്രീ മൻസുഖ് മാണ്ഡവ്യയും ശ്രീ സർബാനന്ദ സോനോവാളും വീഡിയോ കോൺഫറൻസിംഗിലൂടെ പരിപാടിയിൽ പങ്കെടുത്തു.

പശ്ചാത്തലം

ഹാരപ്പൻ നാഗരികതയിലെ പ്രമുഖ നഗരങ്ങളിലൊന്നായിരുന്നു ലോഥൽ, മനുഷ്യനിർമിത കപ്പൽശാലയുടെ കണ്ടെത്തലിന് പേരുകേട്ടതാണ്. ലോത്തലിലെ ഒരു സമുദ്ര പൈതൃക സമുച്ചയം നഗരത്തിന്റെ ചരിത്രപരമായ പൈതൃകത്തിനും പൈതൃകത്തിനും അനുയോജ്യമായ ആദരവാണ്.

ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സമുദ്ര പൈതൃകം പ്രദർശിപ്പിക്കുക മാത്രമല്ല, ലോകോത്തര അന്തർദേശീയ വിനോദസഞ്ചാര കേന്ദ്രമായി ഉയർന്നുവരാൻ ലോത്തലിനെ സഹായിക്കുകയും ചെയ്യുന്നതിനായി ലോത്തലിലെ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ് (NMHC) അതിന്റെ ഒരു പദ്ധതിയായി വികസിപ്പിക്കുന്നു. ഈ പദ്ധതിയിലൂടെയുള്ള വിനോദസഞ്ചാര സാധ്യതകളിലേക്കുള്ള ഉത്തേജനം ഈ മേഖലയുടെ സാമ്പത്തിക വികസനവും വർദ്ധിപ്പിക്കും.

2022 മാർച്ചിൽ ആരംഭിച്ച സങ്കീർണ്ണമായ പ്രവൃത്തി ഏകദേശം 3500 കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്. ഹാരപ്പൻ വാസ്തുവിദ്യയും ജീവിതശൈലിയും പുനഃസൃഷ്ടിക്കുന്നതിനുള്ള ലോഥൽ മിനി വിനോദം, നാല് തീം പാർക്കുകൾ - മെമ്മോറിയൽ തീം പാർക്ക്, മാരിടൈം ആൻഡ് നേവി തീം പാർക്ക്, കാലാവസ്ഥാ തീം പാർക്ക്, അഡ്വഞ്ചർ ആന്റ് അമ്യൂസ്‌മെന്റ് തീം പാർക്ക് എന്നിങ്ങനെ നൂതനവും അതുല്യവുമായ നിരവധി സവിശേഷതകൾ ഇതിലുണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ലൈറ്റ് ഹൗസ് മ്യൂസിയം, ഹാരപ്പൻ കാലം മുതൽ ഇന്നുവരെയുള്ള ഇന്ത്യയുടെ സമുദ്ര പൈതൃകത്തെ ഉയർത്തിക്കാട്ടുന്ന പതിനാല് ഗാലറികൾ, സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും വൈവിധ്യമാർന്ന സമുദ്ര പൈതൃകം കാഴ്ച്ചവയ്ക്കുന്ന  തീരദേശ പവലിയൻ എന്നിവയും ഇതിൽ  ഉണ്ടാകും.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi