"നമുക്കെല്ലാവർക്കും വ്യത്യസ്ത ജോലികളും വ്യത്യസ്ത ഉത്തരവാദിത്തങ്ങളും വ്യത്യസ്ത പ്രവർത്തന രീതികളും ഉണ്ടായിരിക്കാം, എന്നാൽ നമ്മുടെ വിശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും ഊർജ്ജത്തിന്റെയും ഉറവിടം ഒന്നുതന്നെയാണ് - നമ്മുടെ ഭരണഘടന"
“എല്ലാവർക്കുമൊപ്പം , എല്ലാവരുടെയും വികസനം , എല്ലാവരുടെയും വിശ്വാസം , എല്ലാവരുടെയും പ്രയത്‌നം " ഭരണഘടനയുടെ ആത്മാവിന്റെ ഏറ്റവും ശക്തമായ പ്രകടനമാണ്. ഭരണഘടനയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഗവണ്മെന്റ് വികസനത്തിൽ വിവേചനം കാണിക്കില്ല
“പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ സമയത്തിന് മുമ്പേ കൈവരിക്കാൻ പോകുന്ന ഏക രാജ്യം ഇന്ത്യയാണ്. എന്നിട്ടും പരിസ്ഥിതിയുടെ പേരിൽ ഇന്ത്യയുടെ മേൽ പലതരം സമ്മർദ്ദങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇതെല്ലാം കൊളോണിയൽ മാനസികാവസ്ഥയുടെ ഫലമാണ്"
"അധികാര വിഭജനത്തിന്റെ ശക്തമായ അടിത്തറയിൽ, നമുക്ക് കൂട്ടുത്തരവാദിത്വത്തിന്റെ പാത ഒരുക്കണം, ഒരു റോഡ്മാപ്പ് സൃഷ്ടിക്കണം, ലക്ഷ്യങ്ങൾ നിർണ്ണയിക്കണം, രാജ്യത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കണം"

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സുപ്രീം കോടതി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തിൽ അഭിസംബോധന ചെയ്തു. ചീഫ് ജസ്റ്റിസ് ശ്രീ ജസ്റ്റിസ് എൻ വി രമണ, കേന്ദ്രമന്ത്രി ശ്രീ കിരൺ റിജ്ജുജു, മുതിർന്ന സുപ്രീം കോടതി, ഹൈക്കോടതി ജസ്റ്റിസുമാർ, അറ്റോർണി ജനറൽ ഓഫ് ഇന്ത്യ ശ്രീ കെ കെ വേണുഗോപാൽ, സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ശ്രീ വികാസ് സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

രാവിലെ, നിയമ നിർമ്മാണ സഭയിൽ നിന്നും എക്‌സിക്യൂട്ടീവിൽ നിന്നുമുള്ള  സഹപ്രവർത്തകർക്കിടയിലായിരുന്നു താനെന്ന് പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട്  പറഞ്ഞു. ഇപ്പോൾ  ജുഡീഷ്യറിയിലെ എല്ലാ നിയമ പണ്ഡിതന്മാർക്കിടയിലും. . "നമുക്കെല്ലാവർക്കും വ്യത്യസ്ത ജോലികളും വ്യത്യസ്ത ഉത്തരവാദിത്തങ്ങളും വ്യത്യസ്ത പ്രവർത്തന രീതികളും ഉണ്ടായിരിക്കാം, എന്നാൽ നമ്മുടെ വിശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും ഊർജ്ജത്തിന്റെയും ഉറവിടം ഒന്നുതന്നെയാണ് - നമ്മുടെ ഭരണഘടന", പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

സ്വാതന്ത്ര്യത്തിനായി ജീവിക്കുകയും മരിക്കുകയും ചെയ്ത ജനങ്ങളുടെ സ്വപ്നങ്ങളുടെ വെളിച്ചത്തിലാണ്, ആയിരക്കണക്കിന് വർഷത്തെ ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെ നെഞ്ചിലേറ്റിയ നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾ നമുക്ക് ഭരണഘടന നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾക്ക് ശേഷവും, കുടിവെള്ളം, കക്കൂസ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ കാര്യങ്ങളിൽ വലിയൊരു വിഭാഗം പൗരന്മാർ ഒഴിവാക്കപ്പെടാൻ വിധിക്കപ്പെട്ടവരാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അവരുടെ ജീവിതം സുഗമമാക്കാൻ പ്രവർത്തിക്കുന്നതാണ്  ഭരണഘടനയോടുള്ള  ഏറ്റവും മികച്ച ആദരവ്.  ഈ ഒഴിവാക്കലിന്   അറുതി വരുത്താനുള്ള  വൻ പ്രചാരണം രാജ്യത്ത് നടക്കുന്നതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.

കൊറോണാ  കാലത്ത്, കഴിഞ്ഞ കുറേ മാസങ്ങളായി 80 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്കായി 2 ലക്ഷത്തി 60,000 കോടി രൂപ ചെലവഴിച്ച്‌   ഗവണ്മെന്റ്  പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നു. ഈ പദ്ധതി  അടുത്ത വർഷം മാർച്ച് വരെ നീട്ടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദരിദ്രർ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർമാർ, വഴിയോരക്കച്ചവടക്കാർ, ദിവ്യാംഗർ  തുടങ്ങിയ വിഭാഗങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും പരിഹരിക്കപ്പെടുമ്പോൾ, അവർ രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ഉൾപ്പെടുമെന്നും ഭരണഘടനയിലുള്ള അവരുടെ വിശ്വാസം ദൃഢമാകുമെന്നും അദ്ദേഹം പറഞ്ഞു.

“എല്ലാവർക്കുമൊപ്പം , എല്ലാവരുടെയും വികസനം , എല്ലാവരുടെയും വിശ്വാസം , എല്ലാവരുടെയും  പ്രയത്‌നം " എന്നത് , ഭരണഘടനയുടെ ആത്മാവിന്റെ ഏറ്റവും ശക്തമായ പ്രകടനമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭരണഘടനയ്ക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ഗവണ്മെന്റ് , വികസനത്തിൽ വിവേചനം കാണിക്കുന്നില്ല, ഞങ്ങൾ ഇത് തെളിയിച്ചിട്ടുണ്ട് . ഒരുകാലത്ത് സമ്പന്നരായ ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പ്രാപ്യത  ഇന്ന് പാവപ്പെട്ടവരിലെ പാവപ്പെട്ടവർക്കും ലഭിക്കുന്നു. ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലേത് പോലെ തന്നെ ലഡാക്ക്, ആൻഡമാൻ, വടക്കു കിഴക്ക്  എന്നിവയുടെ വികസനത്തിലും രാജ്യം ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലിംഗസമത്വത്തിന്റെ കാര്യത്തിൽ, ഇപ്പോൾ പുരുഷന്മാരെ അപേക്ഷിച്ച് പെൺമക്കളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേയുടെ അടുത്തിടെ പുറത്തുവന്ന ഫലങ്ങൾ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഗർഭിണികൾക്ക് ആശുപത്രി പ്രസവത്തിനുള്ള കൂടുതൽ അവസരങ്ങൾ ലഭ്യമാകുന്നു. ഇതുമൂലം മാതൃമരണനിരക്കും ശിശുമരണനിരക്കും കുറയുന്നു.

പ്രത്യക്ഷത്തിൽ മറ്റൊരു രാജ്യത്തിന്റെ കോളനിയായി നിലനിൽക്കുന്ന ഒരു രാജ്യവും ഇന്ന് ലോകത്ത് ഇല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ കൊളോണിയൽ ചിന്താഗതിയും അവസാനിച്ചു എന്നല്ല ഇതിനർത്ഥം. “ഈ ചിന്താഗതി നിരവധി വികലതകൾക്ക് കാരണമാകുന്നത് നാം  കാണുന്നു. വികസ്വര രാജ്യങ്ങളുടെ വികസന യാത്രയിൽ നാം നേരിടുന്ന പ്രതിബന്ധങ്ങൾ ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. വികസിത രാജ്യങ്ങൾ ഇന്നത്തെ അവസ്ഥയിൽ എത്തിയിരിക്കുന്ന മാർഗങ്ങളിലൂടെ വികസ്വര രാജ്യങ്ങൾക്ക് അതേ മാർഗങ്ങൾ, അതേ പാതകൾ അടയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു," അദ്ദേഹം പറഞ്ഞു. പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ നിശ്ചിത കാലാവധിക്ക്  മുമ്പേ കൈവരിക്കാനുള്ള പ്രക്രിയയിലുള്ള ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്നിട്ടും പരിസ്ഥിതിയുടെ പേരിൽ ഇന്ത്യയുടെ മേൽ പലതരം സമ്മർദ്ദങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇതെല്ലാം കൊളോണിയൽ മാനസികാവസ്ഥയുടെ ഫലമാണ്. നിർഭാഗ്യവശാൽ ഇത്തരമൊരു മാനസികാവസ്ഥ കാരണം നമ്മുടെ സ്വന്തം രാജ്യത്തിന്റെ വികസനത്തിന് തടസ്സങ്ങൾ നേരിടുകയാണ്. ചിലപ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലും ചിലപ്പോൾ മറ്റെന്തെങ്കിലും സഹായത്താലും”, അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ കൊളോണിയൽ ചിന്താഗതി സ്വാതന്ത്ര്യ സമരത്തിൽ സൃഷ്ടിക്കപ്പെട്ട നിശ്ചയദാർഢ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ വലിയ തടസ്സമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നമുക്ക്  അത് നീക്കം ചെയ്യണം. ഇതിനായി, നമ്മുടെ ഏറ്റവും വലിയ ശക്തി, നമ്മുടെ ഏറ്റവും വലിയ പ്രചോദനം, നമ്മുടെ ഭരണഘടനയാണ്," അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ ഗർഭപാത്രത്തിൽ നിന്നാണ് ഗവണ്മെന്റും  ജുഡീഷ്യറിയും പിറവിയെടുക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിനാൽ ഇരുവരും ഇരട്ടക്കുട്ടികളാണ്. ഇവ രണ്ടും നിലവിൽ വന്നത് ഭരണഘടന കാരണം മാത്രമാണ്. അതിനാൽ, വിശാലമായ വീക്ഷണകോണിൽ, രണ്ടും വ്യത്യസ്തമായിരിക്കുമ്പോൾ പോലും പരസ്പരം പൂരകമാക്കുന്നു. അധികാര വിഭജനം എന്ന ആശയത്തിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു പറഞ്ഞു, അമൃതകാലത്തു് , സാധാരണക്കാരന് ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ അർഹതയുള്ളതിനാൽ, ഭരണഘടനയുടെ ആത്മാവിനുള്ളിൽ കൂട്ടായ ദൃഢനിശ്ചയം കാണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "അധികാര വിഭജനത്തിന്റെ ശക്തമായ അടിത്തറയിൽ, നമുക്ക് കൂട്ടുത്തരവാദിത്വത്തിന്റെ പാത ഒരുക്കേണ്ടതുണ്ട്, ഒരു റോഡ്മാപ്പ് സൃഷ്ടിക്കുകയും ലക്ഷ്യങ്ങൾ നിർണ്ണയിക്കുകയും രാജ്യത്തെ അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുകയും വേണം", അദ്ദേഹം കൂട്ടിച്ചേർത്തു.

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'You Are A Champion Among Leaders': Guyana's President Praises PM Modi

Media Coverage

'You Are A Champion Among Leaders': Guyana's President Praises PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."