പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി.
പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനത്തിൽ ഊഷ്മളമായ ആശംസകൾ നേർന്നു.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഇരുനേതാക്കളും ചർച്ച ചെയ്തു.
സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് പ്രധാനമന്ത്രി മോദി ഊന്നൽ നൽകി. എല്ലാ ബന്ദികളേയും ഉടൻ മോചിപ്പിക്കാനുള്ള ഇന്ത്യയുടെ ആഹ്വാനവും ദുരിതബാധിതർക്ക് തുടർന്നും മാനുഷിക സഹായം നൽകേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ആവർത്തിച്ചു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം വേഗത്തിലും സമാധാനപരമായും പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ഇന്ത്യ-ഇസ്രായേൽ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
തുടർന്നും ആശയവിനിമയം മുന്നോട്ടു കൊണ്ടുപോകാൻ ഇരുനേതാക്കളും ധാരണയായി.