പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ്
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോൺ സംഭാഷണം നടത്തി.
ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിൽ യുഎഇ പ്രസിഡന്റ് പ്രധാനമന്ത്രിയെയും ഇന്ത്യയിലെ ജനങ്ങളെയും ഊഷ്മളമായി അഭിനന്ദിച്ചു.
ഈ ഊഷ്മളതയ്ക്ക് പ്രധാനമന്ത്രി അദ്ദേഹത്തോട് നന്ദി പറയുകയും ചന്ദ്രയാനിന്റെ വിജയം മുഴുവൻ മനുഷ്യരാശിയുടെയും, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിന്റെയും വിജയമാണെന്നും ചൂണ്ടിക്കാട്ടി.
അടുത്ത മാസം നടക്കുന്ന ജി 20 ഉച്ചകോടിക്കായി അദ്ദേഹത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.