ജോര്‍ദാനിലെ രാജാവ് അബ്ദുല്ല രണ്ടാമനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസാരിച്ചു. പശ്ചിമേഷ്യന്‍ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരുവരും കൈമാറി. ഭീകരവാദം , അക്രമം, സാധാരണപൗരന്മാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച ശ്രീ മോദി സുരക്ഷയ്ക്കും മാനുഷിക സ്‌നേഹപരമായ സാഹചര്യത്തിനും വേണ്ടി വേഗത്തിലുള്ള പ്രശ്‌ന പരിഹാരത്തിനായി മൂര്‍ത്തമായ യോജിച്ച ശ്രമങ്ങളുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
''ജോര്‍ദാനിലെ രാജാവായ അബ്ദുല്ല രണ്ടാമനുമായി സംസാരിച്ചു. പശ്ചിമേഷ്യന്‍ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പരസ്പരം കൈമാറി. ഭീകരവാദം, അക്രമം, സാധാരണപൗരന്മാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ഞങ്ങള്‍ പങ്കുവച്ചു. സുരക്ഷയ്ക്കും മനുഷ സ്‌നേഹപരമായ സാഹചര്യത്തിനുമായി നേരത്തേ പ്രശ്‌ന പരിഹാരത്തിന് യോജിച്ച മൂര്‍ത്തമായ ശ്രമങ്ങള്‍ ആവശ്യമാണ്''. പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
Spoke with His Majesty @KingAbdullahII of Jordan. Exchanged views on the developments in the West Asia region. We share concerns regarding terrorism, violence and loss of civilian lives. Concerted efforts needed for early resolution of the security and humanitarian situation.
— Narendra Modi (@narendramodi) October 23, 2023