പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ കെയർ സ്റ്റാർമാറുമായി ഇന്ന് ടെലിഫോണിൽ ആശയവിനിമയം നടത്തി .
യുകെയുടെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിനും തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ശ്രദ്ധേയമായ വിജയത്തിനും പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഇരു നേതാക്കളും അനുസ്മരിക്കുകയും ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുവരും വീണ്ടും ഉറപ്പിക്കുകയും ചെയ്തു . പരസ്പരം പ്രയോജനകരമായ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര ഉടമ്പടിയുടെ വേഗത്തിലുള്ള പൂർത്തീകരണം സാധ്യമാക്കാൻ ഇരു നേതാക്കളും സമ്മതിച്ചു.
യുകെയുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വികസനത്തിൽ ഇന്ത്യൻ സമൂഹത്തിൻ്റെ ക്രിയാത്മകമായ സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട്,ഇരു രാജ്യങ്ങളിലേയും ജനങ്ങളുമായുള്ള ബന്ധത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് തുടരാൻ ഇരുപക്ഷവും സമ്മതിച്ചു.
എത്രയും നേരത്തേ തന്നെ ഇന്ത്യ സന്ദർശിക്കാൻ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു.
ഇരുവരും തമ്മിലുള്ള ബന്ധം തുടരുവാനും ഇരുവരും തമ്മിൽ ധാരണയായി.