പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ നിന്ന് ഒരു ടെലിഫോൺ കോൾ ലഭിച്ചു.
ഇസ്രയേലിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും അഗാധമായ അനുശോചനം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ ദുഷ്‌കരമായ സമയത്തിൽ ഇന്ത്യയിലെ ജനങ്ങൾ ഇസ്രായേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും അറിയിച്ചു.
ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഇന്ത്യ ശക്തമായും അസന്ദിഗ്ധമായും അപലപിക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.
ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെപ്പറ്റിയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇതിൽ പൂർണ സഹകരണവും പിന്തുണയും പ്രധാനമന്ത്രി നെതന്യാഹു ഉറപ്പുനൽകി.
അടുത്ത ബന്ധം തുടരാൻ ഇരു നേതാക്കളും തീരുമാനിച്ചു.