പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഹമ്മദാബാദ് അന്താരാഷ്ട്ര പുഷ്പ പ്രദർശന മേളയുടെ ദൃശ്യങ്ങൾ പങ്കുവെച്ചു. ഈ മേളയുമായി തനിക്ക് ശക്തമായ അടുപ്പമുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, താൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇത് കൂടുതൽ വിപുലമായത് എന്ന് അഭിപ്രായപ്പെട്ടു .ഇത്തരം മേളകൾ പ്രകൃതിയുടെ സൗന്ദര്യത്തെ പ്രകീർത്തിക്കുകയും സുസ്ഥിരതയെക്കുറിച്ചുള്ള അവബോധം പ്രചോദിപ്പിക്കുകയും ചെയ്യുന്നതായി ശ്രീ മോദി കൂട്ടിച്ചേർത്തു.
'എക്‌സിൽ' പ്രധാനമന്ത്രി കുറിച്ചു ;
“അഹമ്മദാബാദ് അന്താരാഷ്ട്ര പുഷ്പ പ്രദർശന മേളയിൽ നിന്നുള്ള ചില കാഴ്ചകൾ ഇതാ. ഞാൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ മേള വളരുന്നത് കണ്ടതിനാൽ എനിക്ക് ഈ മേളയോട് അതിയായ അടുപ്പമുണ്ട്.ഇത്തരം മേളകൾ പ്രകൃതിയുടെ സൗന്ദര്യത്തെ പ്രകീർത്തിക്കുകയും സുസ്ഥിരതയെക്കുറിച്ചുള്ള അവബോധം പ്രചോദിപ്പിക്കുകയും ചെയ്യുന്നു. പ്രാദേശിക കർഷകർക്കും തോട്ടക്കാർക്കും ഉത്സാഹികൾക്കും അവരുടെ സർഗ്ഗാത്മകത പ്രദർശിപ്പിക്കാൻ ഇത് ഒരു വേദി നൽകുന്നു.
"അഹമ്മദാബാദ് അന്താരാഷ്ട്ര പുഷ്പ മേളയിൽ നിന്നുള്ള ചില കാഴ്ചകൾ..."
Here are some glimpses from the Ahmedabad International Flower Show. I have a strong attachment with this show, as I saw it grow during my tenure as CM.
— Narendra Modi (@narendramodi) January 4, 2025
Such shows celebrate nature’s beauty and inspire awareness about sustainability. They give a platform for local farmers,… pic.twitter.com/TUfvA9PxhQ
Some more glimpses from the Ahmedabad International Flower Show... pic.twitter.com/yzwhb7L907
— Narendra Modi (@narendramodi) January 4, 2025