പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉഷ്ട്രാസനത്തെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പ് പങ്കിട്ടു. ഇതു മുതുകിലെയും കഴുത്തിലെയും പേശികളെ ശക്തിപ്പെടുത്തുകയും രക്തചംക്രമണവും കാഴ്ചശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പത്താം പതിപ്പിനു മുന്നോടിയായി പങ്കിട്ട ഈ വീഡിയോ ക്ലിപ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും ഉഷ്ട്രാസനം അവതരിപ്പിക്കുന്നതിന്റെ ഘട്ടങ്ങളെക്കുറിച്ചു വിശദീകരിക്കുന്നു.
‘എക്‌സി’ൽ പ്രധാനമന്ത്രിയുടെ പോസ്റ്റ്:
“ഉഷ്ട്രാസനം മുതുകിലെയും കഴുത്തിലെയും പേശികളെ ശക്തിപ്പെടുത്തുന്നു. ഇതു രക്തചംക്രമണവും കാഴ്ചശക്തിയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.”
Ustrasana strengthens the muscles of the back and neck. It also improves blood circulation and improves eyesight. pic.twitter.com/nqsbh5y34f
— Narendra Modi (@narendramodi) June 18, 2024
उष्ट्रासन पीठ और गर्दन की मांसपेशियों को मजबूत बनाता है। यह रक्त संचार को बेहतर बनाने के साथ ही आंखों की रोशनी भी बढ़ाता है। pic.twitter.com/yD1GFsSJdJ
— Narendra Modi (@narendramodi) June 18, 2024