പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു
ഈ വർഷം ആദ്യം നടന്ന വെർച്വൽ ഉച്ചകോടിക്ക് ശേഷം ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു, വെർച്വൽ ഉച്ചകോടിയിൽ സ്വീകരിച്ച റോഡ്മാപ്പ് 2030 പ്രകാരം ഇതിനകം ആരംഭിച്ച നടപടികളിൽ സംതൃപ്തി പ്രകടിപ്പിച്ചു. മെച്ചപ്പെടുത്തിയ വ്യാപാര പങ്കാളിത്തത്തിന്റെ പുരോഗതി അവലോകനം ചെയ്യുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള അതിവേഗം വികസിക്കുന്ന വ്യാപാര, നിക്ഷേപ ബന്ധങ്ങൾ അംഗീകരിക്കുകയും ചെയ്തു.
2021 നവംബർ ആദ്യം ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര ചട്ടക്കൂട് കൺവെൻഷന്റെ സി ഓ പി -26 യോഗത്തിന്റെ പശ്ചാത്തലത്തിൽ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, അടുത്തിടെ പ്രഖ്യാപിച്ച ദേശീയ ഹൈഡ്രജൻ മിഷൻ എന്നിവയെ കുറിച്ചും നേതാക്കൾ വിപുലമായ ചർച്ച നടത്തി.
മേഖലയിലെ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ എന്നിവയെക്കുറിച്ച് നേതാക്കൾ അഭിപ്രായങ്ങൾ കൈമാറി. ഈ പശ്ചാത്തലത്തിൽ, തീവ്രവാദം, ഭീകരവാദം മനുഷ്യാവകാശങ്ങൾ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഒരു പൊതു അന്തർദേശീയ കാഴ്ചപ്പാട് വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അവർ അംഗീകരിച്ചു.