പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി ടെലിഫോൺ സംഭാഷണം നടത്തി.
ഉഭയകക്ഷിതലത്തിലും അന്തർദേശീയവുമായ നിരവധി വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തു. നിലവിലെ ഉഭയകക്ഷി സംരംഭങ്ങൾ അവലോകനം ചെയ്‌തു . സമീപകാല ഉന്നതതല വിനിമയങ്ങളിലും പ്രതിരോധം, സാമ്പത്തികം, വാണിജ്യം എന്നീ മേഖലകളിലെ വർദ്ധിച്ചുവരുന്ന സഹകരണത്തിലും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ , കാലാവസ്ഥാ പ്രവർത്തനം, ശുദ്ധമായ ഊർജ്ജ പരിവർത്തനം, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളിൽ സഹകരിക്കാനും ഇരുവരും സമ്മതിച്ചു.
വസുധൈവ കുടുംബകം (ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഏകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ജി 20 പ്രസിഡൻസിക്ക് വേണ്ടിയുള്ള ഇന്ത്യയുടെ മുൻഗണനകളെക്കുറിച്ച് പ്രധാനമന്ത്രി മോദി സ്പാനിഷ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. . ജി20 പ്രസിഡൻസിക്ക് കീഴിലുള്ള ഇന്ത്യയുടെ സംരംഭങ്ങൾക്ക് പ്രധാനമന്ത്രി സാഞ്ചസ് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു .
ബന്ധം തുടരാൻ ഇരു നേതാക്കളും സമ്മതിച്ചു.