പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റഷ്യൻ ഫെഡറേഷൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി.
ഷാങ്ഹായി ഉച്ചകോടിയുടെ ഭാഗമായി സമർഖണ്ഡിൽ നടന്ന കൂടിക്കാഴ്ചയെ തുടർന്ന് ഊർജ സഹകരണം, വ്യാപാരം, നിക്ഷേപം, പ്രതിരോധ, സുരക്ഷാ സഹകരണം, മറ്റ് പ്രധാന മേഖലകൾ എന്നിവയുൾപ്പെടെ ഉഭയകക്ഷി ബന്ധത്തിന്റെ നിരവധി വശങ്ങൾ ഇരു നേതാക്കളും അവലോകനം ചെയ്തു.
ഉക്രെയ്നിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സംഭാഷണത്തിനും നയതന്ത്രത്തിനുമുള്ള തന്റെ ആഹ്വാനം പ്രധാനമന്ത്രി ആവർത്തിച്ചു.
ജി-20-യിലെ ഇന്ത്യയുടെ പ്രസിഡൻസിയെ കുറിച്ച് പ്രധാനമന്ത്രി പ്രസിഡന്റ് പുടിനോട് വിശദീകരിച്ചു, അതിന്റെ പ്രധാന മുൻഗണനകൾ എടുത്തുകാണിച്ചു. ഇന്ത്യയുടെ അധ്യക്ഷതയിൽ ഷാങ്ഹായ് സഹകരണ സംഘടനയിലും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പരസ്പരം നിരന്തരം സമ്പർക്കം പുലർത്താൻ നേതാക്കൾ സമ്മതിച്ചു.