പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ചു.
ആറാം തവണയും ഇസ്രായേൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നെതന്യാഹുവിനെ
പ്രധാനമന്ത്രി ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിച്ചു. അദ്ദേഹത്തിന് വളരെ വിജയകരമായ ഭരണം ആശംസിക്കുകയും ചെയ്തു
സമീപ വർഷങ്ങളിലെ ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിലെ ദ്രുതഗതിയിലുള്ള പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിക്കുകയും വിവിധ മേഖലകളിൽ തന്ത്രപരമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ അംഗീകരിക്കുകയും ചെയ്തു.
സൗകര്യപ്രദമായ നേരത്തെയുള്ള ഒരു തീയതിയിൽ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി നെതന്യാഹുവിനെ ക്ഷണിച്ചു.