പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനുമായി ടെലിഫോൺ സംഭാഷണം നടത്തി.
ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി വിഷയങ്ങൾ നേതാക്കൾ അവലോകനം ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള വിവിധ ബഹുരാഷ്ട്ര, ആഗോള വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുകയും ചെയ്തു.
2023 ഏപ്രിലിൽ സുഡാനിൽ നിന്ന് ജിദ്ദ വഴി ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന സമയത്ത് സൗദി അറേബ്യ നൽകിയ മികച്ച പിന്തുണയ്‌ക്ക് പ്രധാനമന്ത്രി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോട് നന്ദി പറഞ്ഞു. വരാനിരിക്കുന്ന ഹജ് തീർഥാടനത്തിന് അദ്ദേഹം ആശംസകൾ അറിയിച്ചു.
ഇപ്പൾ നടന്നുവരുന്ന ജി 20 പ്രസിഡൻസിയുടെ ഭാഗമായുള്ള ഇന്ത്യയുടെ സംരംഭങ്ങൾക്ക് തന്റെ പൂർണ പിന്തുണയും ഇന്ത്യയിലേക്കുള്ള തന്റെ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു.
പരസ്പര ബന്ധം തുടരാൻ ഇരു നേതാക്കളും തീരുമാനിച്ചു.