എല്ലാ രാജ്യത്തിന്റേയും സമൂഹത്തിന്റേയും വ്യക്തിയുടേയും ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു
എം-യോഗ ആപ്പ് പ്രഖ്യാപിച്ചു; 'ഒരു ലോകം ഒറ്റ ആരോഗ്യം " നേടാന്‍ ആപ്ലിക്കേഷന്‍ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു
മഹാമാരിക്കെതിരെ ലോകമെമ്പാടുമുള്ള പോരാട്ടത്തിന് ജനങ്ങളില്‍ ആത്മവിശ്വാസവും ശക്തിയും കൂട്ടിച്ചേര്‍ക്കുന്നതിന് യോഗ സഹായിച്ചു: പ്രധാനമന്ത്രി
കൊറോണ മുന്നണിപോരാളികള്‍ യോഗയെ അവരുടെ പരിചയാക്കുകയും രോഗികളെ സഹായിക്കുകയും ചെയ്തു: പ്രധാനമന്ത്രി
വിരവങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള തടസങ്ങളില്‍ നിന്നും ഐക്യത്തിലേക്കുള്ള മാറ്റം യോഗയാണ്. അനുഭവത്തില്‍ തെളിയിക്കപ്പെട്ട മാര്‍ഗ്ഗം, ഏകത്വത്തിന്റെ തിരിച്ചറിവാണ് യോഗ: പ്രധാനമന്ത്രി
'വാസുദൈവ കുടുമ്പകം' എന്ന മന്ത്രം ആഗോള സ്വീകാര്യത കണ്ടെത്തുന്നു: പ്രധാനമന്ത്രി
കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളിലെ യോഗ കുട്ടികളെ ശക്തരാക്കുന്നു: പ്രധാനമന്ത്രി

മഹാമാരി ഉണ്ടായിരുന്നിട്ടും, '' യോഗ ക്ഷേമത്തിന് വേണ്ടി'' എന്ന ഈ വര്‍ഷത്തെ അന്താരാഷ്ര്ട യോഗ ദിന ആശയം ജനങ്ങളുടെ മനോവീര്യം ഉയര്‍ത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി എല്ലാ രാജ്യങ്ങളള്‍ക്കും സമൂഹത്തിനും വ്യക്തിക്കും അദ്ദേഹം ആരോഗ്യം ആശംസിക്കുകയും നമ്മള്‍ ഐക്യത്തോടെ പരസ്പരം ശക്തിപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാമാരിയുടെ കാലത്ത്ത്ത് യോഗയുടെ പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഈ ദുഷ്‌കരമായ സമയത്ത് യോഗ ആളുകള്‍ക്ക് ഒരു ശക്തി സ്രോതസും സമീകൃതമായതുമാണെന്ന് തെളിയിച്ചു. തങ്ങളുടെ സംസ്‌ക്കാരത്തില്‍ അന്തര്‍ലീനമല്ലാത്തതുകൊണ്ടുതന്നെ ഈ മഹാമാരിക്കാലത്ത് രാജ്യങ്ങള്‍ക്ക് യോഗദിനം മറക്കാന്‍ എളുപ്പമായിരുന്നു, എന്നാല്‍ അതിന് പകരം ആഗോളതലത്തില്‍ യോഗയോടുള്ള ഉത്സാഹം വര്‍ദ്ധിക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്താകമാനമുള്ള ജനങ്ങളില്‍ ഈ മഹാമാരിയുമായി പോരാടുന്നതിനുള്ള ആത്മവിശ്വാസവും ശക്തിയും കൂട്ടിച്ചേര്‍ക്കാന്‍ യോഗ സഹായിച്ചു. മുന്‍നിര കൊറോണ യോദ്ധാക്കള്‍ യോഗയെ തങ്ങളുടെ പരിചയായി മാറ്റിയതും യോഗയിലൂടെ തങ്ങളെത്തന്നെ ശക്തരാക്കിയതും വൈറസിന്റെ പ്രത്യാഘാതങ്ങളെ നേരിടാന്‍ ജനങ്ങളും, ഡോക്ടര്‍മാരും നഴ്‌സുമാരും യോഗയെ സ്വീകരിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു. നമ്മുടെ ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് പ്രാണായാമ, അനുലോം-വിലോം തുടങ്ങിയ ശ്വസന വ്യായാമങ്ങളുടെ പ്രാധാന്യം വിദഗ്ധര്‍ ഊന്നിപ്പറയുന്നുണ്ട്'.
യോഗ രോഗത്തിന്റെ മൂലകാരണത്തിലേക്ക് പോകുമെന്നും രോഗശാന്തിക്ക് കാരണമാകുമെന്നും മഹാനായ തമിഴ് സന്യാസി തിരുവള്ളുവറിനെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ യോഗയുടെ രോഗശാന്തി ഗുണങ്ങളില്‍ ഗവേഷണം നടക്കുന്നുണ്ടെന്നതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. യോഗയിലൂടെ രോഗപ്രതിരോധത്തെക്കുറിച്ചുള്ള പഠനങ്ങളും തങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കുട്ടികള്‍ യോഗ ചെയ്യുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കുട്ടികളെ കൊറോണയ്‌ക്കെതിരെ പോരാടാന്‍ സജ്ജമാക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

യോഗയുടെ സമഗ്ര സ്വഭാവം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി അത് ശാരീരിക ആരോഗ്യത്തേയും മാനസികാരോഗ്യത്തേയും പരിപാലിക്കുന്നുവെന്ന് പറഞ്ഞു. യോഗ നമ്മുടെ ആന്തരിക ശക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയും എല്ലാത്തരം നിഷേധാത്മകതകളില്‍ നിന്നും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. യോഗയുടെ സകാരാത്മകതകതകളില്‍ ഊന്നികൊണ്ട്''ഒളിച്ചുവയ്ക്കലില്‍ നിന്നും ഐക്യത്തിലേക്കുള്ള മാറ്റം യോഗയാണ്. അനുഭവത്തിലൂടെ തെളിയിക്കപ്പെട്ട മാര്‍ഗ്ഗം. ഏകത്വത്തിന്റെ തിരിച്ചറിവാണ് യോഗ'' എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ അദ്ദേഹം ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ ''നമ്മുടെ സ്വത്വത്തിന്റെ അര്‍ത്ഥം ദൈവത്തില്‍ നിന്നും മറ്റുള്ളവരില്‍ നിന്നുമുള്ള വേര്‍തിരിവിലൂടെ കണ്ടെത്താനല്ല, മറിച്ച് എന്നാല്‍ യോഗ, ഐക്യത്തിന്റെ നിരന്തരമായ തിരിച്ചറിവാണ്'' വരികള്‍ ഉദ്ധരിച്ച് പറഞ്ഞു. ഇന്ത്യ യുഗങ്ങളായി പിന്തുടരുന്ന ''വസുദൈവ കുടുമ്പകം'' എന്ന മന്ത്രം ഇപ്പോള്‍ ആഗോള സ്വീകാര്യത കണ്ടെത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാമെല്ലാവരും പരസ്പരം ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുന്നു, മാനവികതയ്ക്ക് ഭീഷണിയുണ്ടെങ്കില്‍, സമഗ്ര ആരോഗ്യത്തിന് യോഗ പലപ്പോഴും ഒരു വഴി നല്‍കും. ''യോഗ നമുക്ക് സന്തോഷകരമായ ഒരു ജീവിതരീതി നല്‍കുന്നു. ബഹുജനങ്ങളുടെ പ്രതിരോധത്തിലും ആരോഗ്യസംരക്ഷണത്തിലും അതിന്റെ സകാരാത്മകമായ പങ്ക് യോഗ വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'' പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യയും ലോകാരോഗ്യ സംഘടനയും ഇന്ന് ഒരു സുപ്രധാന നടപടി സ്വീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. പല ഭാഷകളിലും സാധാരണ യോഗ പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കി യോഗ പരിശീലനത്തിന്റെ നിരവധി വീഡിയോകള്‍ നല്‍കുന്ന എം-യോഗ ആപ്ലിക്കേഷന്‍ ലോകത്തിന് ലഭിക്കും. ആധുനിക സാങ്കേതികവിദ്യയുടെയും പുരാതന ശാസ്ത്രത്തിന്റെയും സംയോജനത്തിന്റെ മികച്ച ഉദാഹരണമായി ഇതിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി, ലോകമെമ്പാടും യോഗ വ്യാപിപ്പിക്കാന്‍ എം-യോഗ ആപ്പ് സഹായിക്കുമെന്നും ഒരു ലോകം ഒറ്റ ആരോഗ്യം എന്ന ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
യോഗയില്‍ എല്ലാവര്‍ക്കും പരിഹാരമുണ്ടെന്നതിനാല്‍ യോഗയുടെ കൂട്ടായ യാത്രയില്‍ തുടരേണ്ടതുണ്ടെന്ന് ഗീതയെ നിന്ന് ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. യോഗ അതിന്റെ അടിത്തറയും കാതലും നിലനിര്‍ത്തുന്നതിനൊപ്പം ഓരോ വ്യക്തിയിലേക്കും എത്തിച്ചേരേണ്ടത് പ്രധാനമാണ്. എല്ലാവരിലേക്കും യോഗ എത്തിക്കുന്നതിനുള്ള ഈ ദൗത്യത്തില്‍ യോഗ ആചാര്യരും നാമെല്ലാവരും സംഭാവന ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi