നമസ്‌കാരം,
രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്രാജി, മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട്ജി, രാജസ്ഥാന്‍ പത്രികയിലെ ഗുലാബ് കോത്താരിജി, പത്രിക ഗ്രൂപ്പിലെ മറ്റ് ജീവനക്കാര്‍, മാധ്യമങ്ങളിലെ സുഹൃത്തുക്കള്‍, സഹോദരീ സഹോദരന്മാരേ,
സംവദ് ഉപനിഷത്തിനും അക്ഷര്‍ യാത്ര പുസ്തകങ്ങള്‍ക്കും ഗുലാബ് കോത്താരിജിക്കും പത്രിക ഗ്രൂപ്പിനും ആശംസകള്‍. ഈ പുസ്തകങ്ങള്‍ സാഹിത്യത്തിനും സംസ്‌കാരത്തിനും അതുല്യമായ സമ്മാനങ്ങളാണ്. ഇന്ന്, രാജസ്ഥാനിലെ സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന പത്രിക ഗേറ്റ് സമര്‍പ്പിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഇത് പ്രദേശവാസികള്‍ക്ക് മാത്രമല്ല വിനോദ സഞ്ചാരികള്‍ക്കും ആകര്‍ഷക കേന്ദ്രമായി മാറും. ഈ ശ്രമത്തിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
സുഹൃത്തുക്കളേ,
ഏതൊരു സമൂഹത്തിലും, സമൂഹത്തിലെയും പ്രബുദ്ധ വിഭാഗമായ ഗ്രന്ഥകാരന്മാരും എഴുത്തുകാരും സമൂഹത്തിന്റെ മാര്‍ഗ്ഗദര്‍കരെയും അധ്യാപകരെയും പോലെയാണ്. നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിച്ചാലും പഠന പ്രക്രിയ ജീവിതത്തിലുടനീളം, എല്ലാ ദിവസവും തുടരുന്നു. അതില്‍ പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും ഒരു വലിയ പങ്കുണ്ട്. നമ്മുടെ രാജ്യത്തെ എഴുത്തിന്റെ തുടര്‍ച്ചയായ പുരോഗതി എന്നത് ഭാരതീയതയോടും ദേശീയതയോടും ഒപ്പമുള്ളതുതന്നെയാണ്.
സ്വാതന്ത്ര്യസമരകാലത്ത് മിക്കവാറും എല്ലാ വലിയ വുക്തികളും എങ്ങനെയെങ്കിലും എഴുത്തുമായി ബന്ധപ്പെട്ടാണിരുന്നത്. നമുക്കു പ്രശസ്തരായ പുണ്യാത്മാക്കളും ശാസ്ത്രജ്ഞരുമുണ്ട്, അവര്‍ രചയിതാക്കളും എഴുത്തുകാരും ആയിരുന്നു. ആ പാരമ്പര്യം നിലനിര്‍ത്താന്‍ നിങ്ങള്‍ എല്ലാവരും നിരന്തരം ശ്രമിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞങ്ങള്‍ വിദേശരാജ്യങ്ങളെ അന്ധമായി പിന്തുടരാനുള്ള ഓട്ടത്തിലല്ലെന്ന് പറയാന്‍ രാജസ്ഥാന്‍ പത്രിക ഗ്രൂപ്പിന് ധൈര്യമുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം. ഇന്ത്യന്‍ സംസ്‌കാരം, ഇന്ത്യന്‍ നാഗരികത, മൂല്യങ്ങള്‍ സംരക്ഷിക്കല്‍ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിന് നിങ്ങള്‍ മുന്‍ഗണന നല്‍കുന്നു.
ഗുലാബ് കോത്താരിജിയുടെ പുസ്തകങ്ങളായ സംവാദ് ഉപനിഷത്തും അക്ഷര്‍ യാത്രയുമാണ് ഇതിന്റെ വ്യക്തമായ തെളിവ്. ഗുലാബ് കോത്താരിജി ഇന്ന് പിന്തുടരുന്ന പാരമ്പര്യം. പത്രികയുടെ ആരംഭമുണ്ടായത് ഈ പാരമ്പര്യങ്ങളുമായാണ്. ഇന്ത്യാത്വത്തെയും ഇന്ത്യയിലെ ജനതയെയും സേവിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് കാര്‍പൂര്‍ ചന്ദ്ര കുലിഷ്ജി പത്രിക ആരംഭിച്ചത്. പത്രപ്രവര്‍ത്തനത്തിന് അദ്ദേഹം നല്‍കിയ സംഭാവന നമ്മളെല്ലാവരും ഓര്‍ക്കുന്നു, പക്ഷേ വേദങ്ങളെക്കുറിച്ചുള്ള അറിവ് സമൂഹത്തിലേക്ക് കൊണ്ടുപോകാന്‍ കുലിഷ്ജി നടത്തിയ ശ്രമങ്ങള്‍ ശരിക്കും അത്ഭുതകരമായിരുന്നു. പരേതനായ കുലിഷ്ജിയെ വ്യക്തിപരമായി കാണാന്‍ എനിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. അദ്ദേഹത്തിന് എന്നെ വളരെ ഇഷ്ടപ്പെട്ടിരുന്നു. പോസിറ്റീവിറ്റിയിലൂടെയാണു പത്രപ്രവര്‍ത്തനം പ്രാധാന്യം നേടുന്നതെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു.
സുഹൃത്തുക്കളേ,
ഒരു പത്രപ്രവര്‍ത്തകനോ എഴുത്തുകാരനോ എന്ന നിലയില്‍ ഒരാള്‍ക്ക് സമൂഹത്തിന് ഗുണപരമായ എന്തെങ്കിലും മാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂ. ഈ പോസിറ്റീവിറ്റി, ഈ വിശ്വാസം ഒരു വ്യക്തിയെന്ന നിലയില്‍ നമ്മുടെ വ്യക്തിത്വത്തിനും വളരെ ആവശ്യമാണ്. പത്രിക ഗ്രൂപ്പും ഗുലാബ് കോത്താരിജിയും കുലിഷ്ജിയുടെ തത്ത്വചിന്തയും പ്രതിബദ്ധതയും നിരന്തരം പിന്തുടരുന്നതില്‍ ഞാന്‍ സംതൃപ്തനാണ്. ഗുലാബ് കോത്താരിജി, കൊറോണയെക്കുറിച്ച് അച്ചടി മാധ്യമങ്ങളുടെ ഒരു മീറ്റിംഗ് ഞാന്‍ വിളിച്ചപ്പോള്‍, നിങ്ങളുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കേട്ട ഞാന്‍ നിങ്ങളോട് പറഞ്ഞത് ഓര്‍മയുണ്ടോ? നിങ്ങളുടെ വാക്കുകള്‍ നിങ്ങളുടെ പിതാവിനെ ഓര്‍മ്മപ്പെടുത്തുന്നു എന്നായിരുന്നു അത്. നിങ്ങളുടെ പിതാവിന്റെ വേദപൈതൃകം നിങ്ങള്‍ എത്ര ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് സംവാദ് ഉപനിഷത്തും അക്ഷര്‍ യാത്രയും തെളിയിക്കുന്നു.
സുഹൃത്തുക്കളേ,
ഗുലാബ്ജിയുടെ പുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു എഡിറ്റോറിയല്‍ ഞാന്‍ ഓര്‍ത്തു. 2019 ലെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാജ്യത്തോടുള്ള എന്റെ ആദ്യത്തെ പ്രസംഗത്തില്‍ കോത്താരിജി 'സ്റ്റുത്യ സങ്കല്‍പ്' എഴുതിയിരുന്നു. ഞാന്‍ പറയുന്നത് കേട്ട ശേഷം 130 കോടി നാട്ടുകാരോട് ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ അറിയിച്ചതായി അദ്ദേഹത്തിന് തോന്നി. കോത്താരിജി, നിങ്ങളുടെ പുസ്തകങ്ങളിലെ ഉപനിഷത്തും വേദ പ്രഭാഷണങ്ങളും മനസ്സിലാക്കുമ്പോഴെല്ലാം, എന്റെ സ്വന്തം പദപ്രയോഗങ്ങള്‍ വായിക്കുന്നതായി എനിക്ക് തോന്നും.
വാസ്തവത്തില്‍, മനുഷ്യന്റെ ക്ഷേമത്തിനായോ സാധാരണക്കാരുടെ സേവനത്തിനായോ ആരുടെ വാക്കുകള്‍ ഉണ്ടെങ്കിലും അവ എല്ലാവരുടെയും ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ വേദങ്ങളെ, വേദങ്ങളെക്കുറിച്ചുള്ള കാഴ്ചകളെ ശാശ്വതമെന്ന് വിളിക്കുന്നത്. ദാര്‍ശനികരായ മുനിമാര്‍ വേദമന്ത്രങ്ങള്‍ക്ക് പിന്നിലാണെങ്കില്‍ അവരുടെ ആത്മാവും തത്ത്വചിന്തയും മനുഷ്യര്‍ക്കു വേണ്ടിയാണ്. അതിനാലാണ് നമ്മുടെ വേദങ്ങളും സംസ്‌കാരവും ലോകമെമ്പാടും ഉള്ളത്. ഇന്ത്യന്‍ തത്ത്വചിന്തയും മനുഷ്യരില്‍ എത്തിയ അതേ രീതിയില്‍ ഉപനിഷദ് സംവാദും അക്ഷര്‍ യാത്രയും ജനങ്ങളിലേക്ക് എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ന്, കുറിപ്പുകളുടെയും ട്വീറ്റുകളുടെയും ഈ കാലഘട്ടത്തില്‍, നമ്മുടെ പുതിയ തലമുറ ഗൗരവതരമായ അറിവില്‍ നിന്ന് മാറാതിരിക്കുക എന്നതാണ് കൂടുതല്‍ പ്രധാനം.
സുഹൃത്തുക്കളേ,
നമ്മുടെ ഉപനിഷത്തുകളെക്കുറിച്ചുള്ള ഈ തിരിച്ചറിവ്, വേദങ്ങളുടെ തത്ത്വചിന്ത, ആത്മീയമോ ദാര്‍ശനികമോ ആയ ഒരു മേഖല മാത്രമല്ല. വേദങ്ങളിലും വേദാന്തത്തിലും സൃഷ്ടിയുടെയും ശാസ്ത്രത്തിന്റെയും ഒരു തത്ത്വചിന്തയുണ്ട്, അത് നിരവധി ശാസ്ത്രജ്ഞരെ ആകര്‍ഷിക്കുകയും നിരവധി ശാസ്ത്രജ്ഞര്‍ അതില്‍ അതീവ താല്പര്യം കാണിക്കുകയും ചെയ്തിട്ടുണ്ട്. നാമെല്ലാവരും നിക്കോള ടെസ്ലയുടെ പേര് കേട്ടിരിക്കണം. ടെസ്ല ഇല്ലായിരുന്നെങ്കില്‍, ആധുനിക ലോകം നമ്മള്‍ കാണുന്നതുപോലെയാകുമായിരുന്നില്ല. ഒരു നൂറ്റാണ്ട് മുമ്പ് സ്വാമി വിവേകാനന്ദന്‍ അമേരിക്കയിലേക്ക് പോയപ്പോള്‍ നിക്കോള ടെസ്ലയെ കണ്ടു.
ഉപനിഷത്തുകളെക്കുറിച്ചും വേദാന്തത്തിലെ പ്രപഞ്ചത്തിന്റെ വ്യാഖ്യാനത്തെക്കുറിച്ചും സ്വാമി വിവേകാനന്ദന്‍ പറഞ്ഞപ്പോള്‍ ടെസ്ല ഞെട്ടിപ്പോയി. ആകാശ്, പ്രാന്‍ തുടങ്ങിയ സംസ്‌കൃത പദങ്ങളുമായി പ്രപഞ്ചത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്ത രീതി, ആധുനിക ശാസ്ത്രത്തിന്റെ ഭാഷയിലെ ഗണിതശാസ്ത്ര സമവാക്യങ്ങളിലേക്ക് കൊണ്ടുവരുമെന്ന് ടെസ്‌ല പറഞ്ഞു. ഈ അറിവിലൂടെ ശാസ്ത്രത്തിന്റെ പല രഹസ്യങ്ങളും പരിഹരിക്കാനാകുമെന്ന് അദ്ദേഹത്തിന് തോന്നി. എന്നിരുന്നാലും, അതിനുശേഷം മറ്റ് നിരവധി ഗവേഷണങ്ങള്‍ നടന്നിരുന്നുവെങ്കിലും സ്വാമി വിവേകാനന്ദനും നിക്കോള ടെസ്‌ലയും തമ്മിലുള്ള ചര്‍ച്ചയെത്തുടര്‍ന്ന് നിരവധി കാര്യങ്ങള്‍ പലവിധത്തില്‍ നമുക്ക് മുന്നില്‍ വന്നു. ഇപ്പോഴും, നിരവധി ഗവേഷണങ്ങള്‍ നടക്കുന്നു. എന്നാല്‍ എവിടെയെങ്കിലും ഈ ഒരു സന്ദര്‍ഭം നമ്മുടെ അറിവിനെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഇന്ന്, നമ്മുടെ യുവാക്കളും ഈ അര്‍ത്ഥത്തില്‍ അറിയുകയും ചിന്തിക്കുകയും മനസ്സിലാക്കുകയും വേണം. അതിനാല്‍, സംവദ് ഉപനിഷത്ത് പോലുള്ള ഒരു പുസ്തകവും അക്ഷര്‍ യാത്രയെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ സംസാരിക്കുന്നതും നമ്മുടെ യുവാക്കള്‍ക്ക് ഒരു പുതിയ മാനം തുറക്കുകയും അവര്‍ക്ക് പ്രത്യയശാസ്ത്രപരമായ ആഴം നല്‍കുകയും ചെയ്യും.
സുഹൃത്തുക്കളേ,
അക്ഷരങ്ങള്‍ നമ്മുടെ ഭാഷയുടെയും ആവിഷ്‌കാരത്തിന്റെയും ആദ്യ യൂണിറ്റാണ്. സംസ്‌കൃതത്തിലെ അക്ഷരത്തിന്റെ അര്‍ത്ഥം ഇല്ലാതാക്കാന്‍ കഴിയാത്തതാണ്, അതായത്, അത് എന്നെന്നേക്കുമായി നിലനില്‍ക്കുന്നു. ഇതാണ് സങ്കല്പത്തിന്റെ ശക്തി. ഇതാണ് ശക്തി. മുനി, ദര്‍ശകന്‍, ശാസ്ത്രജ്ഞന്‍ അല്ലെങ്കില്‍ തത്ത്വചിന്തകന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമുക്ക് നല്‍കിയ ആശയവും അറിവും, അത് ഇപ്പോഴും ലോകത്തെ മുന്നോട്ട് കൊണ്ടുപോകുന്നു. അതിനാല്‍, നമ്മുടെ ഉപനിഷത്തുകളിലും തിരുവെഴുത്തുകളിലും അക്ഷര്‍ ബ്രഹ്‌മത്തെക്കുറിച്ച് ഒരു പരാമര്‍ശമുണ്ട്. ഇത് നമ്മുടെ തിരുവെഴുത്തുകളില്‍ പറയുന്നു:അതായത്, ഈ വാക്ക് പ്രപഞ്ചം. പ്രപഞ്ചം എന്ന ഈ വാക്ക് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് ദൈവത്വം നേടാന്‍ കഴിയും.
ഈ വാക്കിന്റെ മഹത്വത്തിന്റെ ഒരു ഉദാഹരണം എവിടെയും കാണുന്നില്ല, ഈ പദം ദൈവം എന്ന് വിശേഷിപ്പിക്കപ്പെടുന്നു. അതിനാല്‍, വാക്കുകളിലൂടെ സത്യം സംസാരിക്കാനുള്ള ധൈര്യം, വാക്കുകളിലൂടെ പോസിറ്റീവിറ്റി നല്‍കാനുള്ള ശക്തി, വാക്കുകള്‍ സൃഷ്ടിക്കുന്നതിനു പിന്നിലെ ആശയം ഇന്ത്യന്‍ മനസ്സിന്റെ സ്വഭാവമാണ്. ഇതാണ് നമ്മുടെ സ്വഭാവം. ഈ ശക്തി തിരിച്ചറിയുമ്പോള്‍, ഒരു എഴുത്തുകാരനെന്ന നിലയിലോ എഴുത്തുകാരനെന്ന നിലയിലോ സമൂഹത്തോടുള്ള നമ്മുടെ പ്രാധാന്യവും ഉത്തരവാദിത്തവും നമ്മള്‍ മനസ്സിലാക്കുന്നു.
എല്ലാ പരിപാടികളിലും അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് മാധ്യമങ്ങള്‍ സഹായിച്ചിട്ടുണ്ട്, ദരിദ്രര്‍ക്ക് ശൗചാലയം നല്‍കുന്ന സ്വച്ഛ്ഭാരത് അഭിയാന്‍ ആയാലും പല രോഗങ്ങള്‍ തടയുന്നതിനും അമ്മമാരെയും സഹോദരിമാരെയും വിറകിന്റെ പുകയില്‍ നിന്ന് സംരക്ഷിക്കുന്ന ഉജ്വല്‍ ഗ്യാസ് യോജന ആയാലും ഓരോ കുടുംബത്തിനും കുടിവെള്ളം ലഭ്യമാക്കുന്ന ജല്‍ ജീവന്‍ ദൗത്യമായാലും അങ്ങനെ തന്നെയാണ്. ഈ പകര്‍ച്ചവ്യാധിയുടെ സമയത്ത് കൊറോണയ്ക്കെതിരെ അവബോധം പ്രചരിപ്പിച്ചുകൊണ്ട് മാധ്യമങ്ങള്‍ അഭൂതപൂര്‍വമായ സേവനവും നടത്തി. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിനും താഴെത്തട്ടിലുള്ള ഗവണ്‍മെന്റു പദ്ധതികളുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നതിനും വിമര്‍ശിക്കുന്നതിനും നമ്മുടെ മാധ്യമങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. അതെ, മാധ്യമങ്ങളെയും വിമര്‍ശിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്; സമാഹമാധ്യമങ്ങളുടെ കാലഘട്ടത്തില്‍ ഇത് കൂടുതല്‍ സാധാരണമായി. പക്ഷേ, വിമര്‍ശനത്തില്‍ നിന്ന് പഠിക്കുന്നതും ഒരുപോലെ പ്രധാനമാണ്. അതുകൊണ്ടാണ്, ഇന്ന് നമ്മുടെ ജനാധിപത്യം ഇത്ര ശക്തവും ശക്തിപ്പെടുത്തുന്നതും.
സുഹൃത്തുക്കളേ,
നമ്മുടെ പൈതൃകം, ശാസ്ത്രം, സംസ്‌കാരം, നമ്മുടെ സാധ്യതകള്‍ എന്നിവയുമായി നാം മുന്നോട്ട് പോകുന്നു, നാം അത് പിന്തുടരുന്നു എന്ന ഈ ആത്മവിശ്വാസം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ആത്മനിര്‍ഭര്‍ ഭാരതിനെക്കുറിച്ചോ അല്ലെങ്കില്‍ വോക്കല്‍ ഫോര്‍ ലോക്കലിനെക്കുറിച്ചോ സംസാരിക്കുമ്പോള്‍, ഒരു വലിയ പ്രചാരണത്തിന്റെ രൂപം മാധ്യമങ്ങള്‍ നല്‍കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. സുഹൃത്തുക്കളേ, ഈ കാഴ്ചപ്പാട് നാം കൂടുതല്‍ വികസിപ്പിക്കേണ്ടതുണ്ട്.
ഇന്ത്യയുടെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ആഗോളതലത്തില്‍ പോകുന്നു. പക്ഷേ ഇന്ത്യയുടെ ശബ്ദവും ആഗോളമാവുകയാണ്. ഇപ്പോള്‍ ലോകം കൂടുതല്‍ ശ്രദ്ധയോടെ ഇന്ത്യയെ ശ്രദ്ധിക്കുന്നു. മിക്കവാറും എല്ലാ അന്താരാഷ്ട്ര വേദികളിലും ഇന്ത്യയുടെ ശക്തമായ സാന്നിധ്യമുണ്ട്. അതുപോലെ, ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഗോളമായിരിക്കേണ്ടതിന്റെ ആവശ്യകതയുമുണ്ട്. നമ്മുടെ പത്രങ്ങളും മാസികകളും ആഗോള പ്രശസ്തമായിരിക്കണം; ഈ ഡിജിറ്റല്‍ യുഗത്തില്‍ നാം ലോകമെമ്പാടും ഡിജിറ്റലായി എത്തണം; ലോകത്ത് വ്യത്യസ്ത സാഹിത്യ അവാര്‍ഡുകള്‍ നല്‍കുന്ന രീതിയില്‍ ഇന്ത്യന്‍ സംഘടനകള്‍ അവാര്‍ഡുകള്‍ നല്‍കണം. ഇതും ഇന്നിന്റെ ആവശ്യമാണ്. ഇത് രാജ്യത്തിനും ആവശ്യമാണ്.
ശ്രീ കാര്‍പൂര്‍ ചന്ദ്ര കുലിഷ്ജിയുടെ സ്മരണയ്ക്കായി പത്രിക ഗ്രൂപ്പ് ഒരു അന്താരാഷ്ട്ര ജേണലിസം അവാര്‍ഡ് ആരംഭിച്ചതായി എനിക്കറിയാം. ഇതിന് ഞാന്‍ ഗ്രൂപ്പിനെ അഭിനന്ദിക്കുന്നു. ഈ ശ്രമങ്ങള്‍ ആഗോള മാധ്യമ വേദിയില്‍ ഇന്ത്യക്ക് ഒരു പുതിയ വ്യക്തിത്വം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കൊറോണ കാലഘട്ടത്തില്‍ പത്രിക ഗ്രൂപ്പ് പൊതുജന അവബോധം സൃഷ്ടിച്ച രീതിക്ക് ഞാന്‍ നിങ്ങളെ വീണ്ടും അഭിനന്ദിക്കുന്നു. ഈ പ്രചാരണം ഇനിയും ശക്തമാക്കേണ്ടതുണ്ട്. നമ്മുടെ നാട്ടുകാര്‍ ആരോഗ്യത്തോടെ തുടരുകയും സമ്പദ്വ്യവസ്ഥയ്ക്ക് ആക്കം കൂടുകയും ചെയ്യണം. ഇതാണ് ഇന്നു രാജ്യത്തിന്റെ മുന്‍ഗണന. രാജ്യം ഉടന്‍ ഈ യുദ്ധത്തില്‍ വിജയിക്കുമെന്നും രാജ്യത്തിന്റെ യാത്ര അക്ഷര്‍ യാത്രയായി മാറുമെന്നും എനിക്ക് ഉറപ്പുണ്ട്.
ഈ ആശംസകളോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെയധികം നന്ദി!