ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം 2005ൽ തന്റെ അധ്യാപകരെ എങ്ങനെയാണ് ആദരിച്ചതെതെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്കൂൾ അദ്ധ്യാപകനായ ശ്രീ സോംഭായ് പട്ടേൽ, സ്നേഹപൂർവ്വം ഓർത്തു. തന്റെ ഗുരുക്കളോട് ശ്രീ മോദിക്കുള്ള ബഹുമാനത്തെയും വാത്സല്യത്തെയും കുറിച്ച് ഒരു വീഡിയോയിൽ ശ്രീ പട്ടേൽ പരാമർശിച്ചു.
ശ്രീ പട്ടേൽ പറഞ്ഞു, “2005-ൽ നരേന്ദ്രഭായി തന്റെ എല്ലാ സ്കൂൾ അധ്യാപകർക്കും വേണ്ടി അഹമ്മദാബാദിൽ ഗുരു വന്ദന എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഏകദേശം 27 അധ്യാപകരെ അദ്ദേഹം ക്ഷണിച്ചിരുന്നു. അദ്ദേഹം എല്ലാ അദ്ധ്യാപകരുടെയും അടുത്തേക്ക് ചെന്ന് അവരുടെ പേരുകൾ പറഞ്ഞ് അവരെ അഭിസംബോധന ചെയ്തു, അവരുടെ മുന്നിൽ വണങ്ങി, അവരെ ഹാരമണിയിച്ചു, എല്ലാ അധ്യാപകരെയും ആദരിച്ചു.
ശ്രീ സോമനാഥ് പട്ടേലിന്റെ അഭിപ്രായത്തിൽ, ഇന്ത്യയിൽ ഇതുവരെ ഒരിടത്തും നടക്കാത്ത അസാധാരണമായ പരിപാടിയായിരുന്നു ഇതെന്ന് മുഖ്യാതിഥിയായിരുന്ന അന്നത്തെ ഗുജറാത്ത് ഗവർണർ പി.ടി. നവൽ കിഷോർ ശർമ പറഞ്ഞിരുന്നുവെന്ന് ഓർക്കുന്നു. തന്റെ അധ്യാപകരെ ആദരിക്കാനാണ് നരേന്ദ്രഭായി ഈ പരിപാടി സംഘടിപ്പിച്ചതെന്ന് ഗവർണർ പറഞ്ഞു. ഇത്തരമൊരു പരിപാടി രാജ്യത്തുടനീളം കണ്ടിട്ടില്ലാത്തതും കേട്ടുകേൾവിയില്ലാത്തതുമാണ്,” ശ്രീ സോമനാഥ് പട്ടേൽ കൂട്ടിച്ചേർത്തു.
It is humbling to note the respect and affection that Narendra Modi has for his Gurus.
— Modi Story (@themodistory) July 13, 2022
His school teacher Sombhai Patel fondly remembers how Modi honoured his teachers in 2005 after becoming the Gujarat CM!
A #ModiStory on #GuruPurnimahttps://t.co/EdWZ1iSKel @themodistory pic.twitter.com/HyedjugdIN