ഭരണനിര്‍വഹണത്തിന് പുതിയ ചിന്തകളും പുതിയ സമീപനവുമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം ഗവണ്‍മെന്റ് നല്‍കിയത് എന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഭരണനിര്‍വഹണത്തിലെ ഈ പുതിയ ചിന്തയുടെയും സമീപനത്തിന്റെയും ഉദാഹരണങ്ങളിലൊന്നായി ഡിജിറ്റല്‍ ഇന്ത്യയെ ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി 2014നു മുമ്പ് വെറും 59 ഗ്രാമപഞ്ചായത്തുകളില്‍ മാത്രമുണ്ടായിരുന്ന ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് 1.25 ലക്ഷം ഗ്രാമപഞ്ചായത്തുകളിലധികമായി മാറി ന്ന് ചൂണ്ടിക്കാട്ടി.   

2014ല്‍ എണ്‍പതിനായിരമായിരുന്ന പൊതു സേവന കേന്ദ്രങ്ങളുടെ എണ്ണം ഇപ്പോള്‍ മൂന്നു ലക്ഷത്തി അറുപത്തിയയ്യായിരം ആയി. 12 ലക്ഷത്തിലേറെ ഗ്രാമീണ യുവജനങ്ങള്‍ ഈ കേന്ദ്രങ്ങള്‍ മുഖേന ഗവണ്‍മെന്റിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ചെയ്തുകൊടുക്കുന്നു.

ഭീം ആപ്പ് സുരക്ഷിതമായ ഒരു ഡിജിറ്റല്‍ പണമിടപാടിനുള്ള സംവിധാനമായി ലോകവ്യാപകമായിത്തന്നെ അംഗീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. 2 ലക്ഷത്തി പതിനാറായിരം കോടി രൂപയുടെ റെക്കോഡ് ഇടപാടാണ് ഭീം ആപ്പ് മുഖേന ഈ ജനുവരിയില്‍ നടന്നത്. റുപേ കാര്‍ഡ് നിരവധി രാജ്യങ്ങള്‍ സ്വീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ജലജീവന്‍ ദൗത്യം

ജലജീവന്‍ ദൗത്യമാണ് തന്റെ ഗവണ്‍മെന്റിന്റെ സമീപനത്തിന് മറ്റൊരു ഉദാഹരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി മാതൃകാ പ്രാദേശിക ഭരണനിര്‍വഹണത്തിന് ഉദാഹരണമാണ്.

കേന്ദ്ര ഗവണ്‍മെന്റാണ് ഈ ദൗത്യം ആരംഭിച്ചിരിക്കുന്നതെങ്കിലും അതിന്റെ കൈകാര്യകര്‍തൃത്വം ഗ്രാമീണ തലത്തിലാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.നടപ്പാക്കുന്നതും പണം കൈകാര്യം ചെയ്യുന്നതും പൈപ്പ് ഇടുന്ന കാര്യത്തിലും കെട്ടിടത്തിന്റെയും ടാങ്കിന്റെയുമൊക്കെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതും ഗ്രാമീണതലത്തിലെ സമിതികളാണ്.

സഹകരണാത്മക ഫെഡറലിസത്തിന് മികച്ച ഉദാഹരണം: പ്രത്യാശാഭരിത ജില്ലാ പരിപാടി.

രാജ്യത്ത് പ്രത്യാശാഭരിതമായ നൂറ് ജില്ലകള്‍ വികസിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന, ജില്ലാ ഭരണകൂടങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കുകയാണ് എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പ്രത്യാശാഭരിത ജില്ലകളെ സഹകരണാത്മക ഫെഡറലിസത്തിന്റെ മികച്ച ഉദാഹരണമായാണ് വികസിപ്പിക്കുന്നത്. ഈ ജില്ലകളില്‍ പാവപ്പെട്ടവരുടെയും ആദിവാസികളുടെയും വികസനത്തിന് ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കു വേണ്ടിയും സംവേദനക്ഷമമായി പവര്‍ത്തിക്കുക.

രാജ്യത്തെ മുഴുവന്‍ ആദിവാസി പോരാളികളെയും ആദരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ടു നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു.രാജ്യവ്യാപകമായി കാഴ്ചബംഗ്ലാവുകള്‍ സ്ഥാപിച്ചു, ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ആദിവാസി കലാ, സാഹിത്യം ഡിജിറ്റല്‍വല്‍കരിക്കുകയും ചെയ്തു. ആദിവാസി മേഖലകളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കു ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ഏകലവ്യ മാതൃകാ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിച്ചു.

” ഇതിനു പുറമേ, വനവിഭവങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭ്യമാക്കുന്നതിന് ആദിവാസി മേഖലകളില്‍ മൂവായിരം വന സമ്പത്ത് കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. മുപ്പതിനായിരം സ്വാശ്രയ ഗ്രൂപ്പൂകള്‍ ഇതില്‍ പങ്കാളികളാകും. ഇവ 900 കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കുകയും രണ്ടര ലക്ഷം ആദിവാസികള്‍ അവയുമായി സഹകരിക്കുകയും ചെയ്യും”, പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീശാക്തീകരണത്തിനു ഗവണ്‍മെന്റ് ്പ്രതിജ്ഞാബദ്ധം

സ്ത്രീശാക്തീകരണത്തിന് ഈ ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ”രാജ്യത്ത് ആദ്യമായി സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കി. മിലിറ്ററി പൊലീസില്‍ സ്ത്രീകളെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു”, പ്രധാനമന്ത്രി അറിയിച്ചു.

സ്ത്രീസുരക്ഷയ്ക്ക് 600ല്‍പരം വണ്‍സ്റ്റോപ്പ് കേന്ദ്രങ്ങള്‍ രാജ്യമാകെ സ്ഥാപിച്ചു. രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും ആറ്, ഏഴ് ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ക്ക് സ്വയംപ്രതിരോധ പരിശീലനം തുടങ്ങി. സ്വയംപ്രതിരോധത്തിന്റെ ഒരു ദേശീയ ഡേറ്റാബേസ് രൂപപ്പെടുത്തിവരുന്നു. എല്ലാ ജില്ലകളിലും മനുഷ്യക്കടത്തു വിരുദ്ധ യൂണിറ്റുകള്‍ തുടങ്ങുന്നത് പരിഗണനയിലാണ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ കൂടുതല്‍ ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വിധം പോക്‌സോ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. യഥാസമയം നീതി നടപ്പാക്കാന്‍ ആയിരത്തിലധികം അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."